Hosea 2:9
അതുകൊണ്ട് തക്കകാലത്ത് എന്‍റെ ധാന്യവും 2 തക്കസമയത്ത് എന്‍റെ വീഞ്ഞും ഞാൻ തിരികെ എടുക്കുകയും 1 അവളുടെ നഗ്നത മറയ്ക്കുവാൻ കൊടുത്തിരുന്ന 2 എന്‍റെ ആട്ടിൻ രോമവും ശണവും എടുത്തുകളയുകയും ചെയ്യും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Isaiah 17:10നിന്‍റെ രക്ഷയുടെ ദൈവത്തെ നീ മറന്നു 2 നിന്‍റെ ബലമുള്ള പാറയെ ഓർക്കാതെയിരിക്കുകകൊണ്ടു 1 നീ മനോഹരമായ തോട്ടങ്ങളെ ഉണ്ടാക്കി 2 അവയിൽ അന്യദേശത്തുനിന്നുള്ള വള്ളികൾ നടുന്നു. 1
Ezekiel 16:39ഞാൻ നിന്നെ അവരുടെ കയ്യിൽ ഏല്പിക്കും; അവർ നിന്‍റെ കമാനം പൊളിച്ച്, നിന്‍റെ പൂജാഗിരികളെ ഇടിച്ചുകളയും; അവർ നിന്‍റെ വസ്ത്രം അഴിച്ച് ആഭരണങ്ങൾ എടുത്ത്, നിന്നെ നഗ്നയും അനാവൃതയും ആക്കിവിടും.
Daniel 11:13വടക്കെദേശത്തെ രാജാവ് മടങ്ങിവന്ന്, മുമ്പത്തെക്കാൾ വലിയ ജനസമൂഹത്തെ അണിനിരത്തും; ചില വര്‍ഷങ്ങൾ കഴിഞ്ഞ് അവൻ വലിയൊരു സൈന്യത്തോടും വളരെ സമ്പത്തോടുംകൂടി വരും.
Hosea 8:7“അവർ കാറ്റ് വിതച്ച്, ചുഴലിക്കാറ്റ് കൊയ്യും; 2 ചെടികളിൽ തണ്ടിൽ കതിരില്ല, 1 അവ ധാന്യമാവ് നല്കുകയുമില്ല; 2 നല്കിയാലും അന്യർ അത് തിന്നുകളയും. 1
Joel 2:14നിങ്ങളുടെ ദൈവമായ യഹോവ വീണ്ടും മനഃസ്താപപ്പെട്ട് 2 തനിക്കു ഭോജനയാഗവും പാനീയയാഗവും കഴിക്കുവാൻ തക്ക അനുഗ്രഹം നൽകുകയില്ലേ? ആർക്കറിയാം? 1
Haggai 1:6നിങ്ങൾ വളരെ വിതച്ചിട്ടും അല്പമേ കൊണ്ടുവരുന്നുള്ളു; നിങ്ങൾ ഭക്ഷിച്ചിട്ടും തൃപ്തരാകുന്നില്ല. പാനം ചെയ്തിട്ടും തൃപ്തി വരുന്നില്ല. വസ്ത്രം ധരിച്ചിട്ടും ആർക്കും കുളിർ മാറുന്നില്ല. കൂലിക്കാരൻ ഓട്ടസഞ്ചിയിൽ ഇടുവാൻ കൂലിവാങ്ങുന്നു.”