Isaiah 25:2
നീ ശത്രുകളുടെ നഗരത്തെ കല്ക്കുന്നും 2 ഉറപ്പുള്ള പട്ടണത്തെ ശൂന്യവും 1 അന്യന്മാരുടെ കൊട്ടാരങ്ങളെ 2 നഗരമല്ലാത്തവിധവും ആക്കിത്തീർത്തു; 2 അത് ഒരുനാളും പണിയുകയില്ല. 1
ബൈബിൾ (മലയാളം)
In The King James Version
In Context
3അതുകൊണ്ട് ബലമുള്ള ജനം നിന്നെ മഹത്ത്വപ്പെടുത്തും; 2 ഭയങ്കരജനതകളുടെ പട്ടണം നിന്നെ ഭയപ്പെടും. 1
Cross References
Deuteronomy 13:16അതിലെ കൊള്ളമുതൽ വീഥിയുടെ നടുവിൽ കൂട്ടിയിട്ട് ആ പട്ടണവും അതിലെ കൊള്ളയും അശേഷം നിന്‍റെ ദൈവമായ യഹോവയ്ക്കായി തീയിട്ട് ചുട്ടുകളയേണം; ആ പട്ടണം എന്നും പാഴ്ക്കുന്നായിരിക്കേണം; അതിനെ പിന്നെ പണിയുകയുമരുത്.
Isaiah 13:21മരുഭൂമിയിലെ വന്യമൃഗങ്ങൾ അവിടെ കിടക്കും; 2 അവരുടെ വീടുകളിൽ മൂങ്ങാ നിറയും; 1 ഒട്ടകപ്പക്ഷികൾ അവിടെ വസിക്കും; 2 ഭൂതങ്ങൾ അവിടെ നൃത്തംചെയ്യും + 13:21 ഭൂതങ്ങൾ അവിടെ നൃത്തംചെയ്യും കാട്ടാടുകൾ അവിടെ തുള്ളിനടക്കും എന്നുമാകാം. . 1
Isaiah 14:23“ഞാൻ അതിനെ മുള്ളൻ പന്നിയുടെ അവകാശവും നീർപ്പൊയ്കകളും ആക്കും; ഞാൻ അതിനെ നാശത്തിന്‍റെ ചൂലുകൊണ്ട് തൂത്തുവാരും” എന്നും സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. 1 അശ്ശൂരിനെക്കുറിച്ചുള്ള പ്രവാചകം
Isaiah 17:3എഫ്രയീമിൽ കോട്ടയും ദമ്മേശെക്കിൽ രാജത്വവും ഇല്ലാതെയാകും; 2 അരാമിൽ ശേഷിച്ചവർ യിസ്രായേൽ മക്കളുടെ മഹത്ത്വംപോലെയാകും” 2 എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു. 1
Isaiah 23:13ഇതാ, കൽദയരുടെ + 23:13 കൽദയരുടെ ബാബിലോന്യരുടെ ദേശം! 2 ഈ ജനം ഇല്ലാതെയായി; 1 അശ്ശൂർ അതിനെ മരുഭൂമിയിലെ വന്യമൃഗങ്ങൾക്കായി നിയമിച്ചുകളഞ്ഞു; 2 അവർ അവരുടെ കാവൽഗോപുരങ്ങളെ പണിത് 1 അതിലെ കൊട്ടാരങ്ങളെ ഇടിച്ച്, 2 അതിനെ ശൂന്യകൂമ്പാരമാക്കിത്തീർത്തു. 1
Isaiah 25:12നിന്‍റെ ഉറപ്പും ഉയരവും ഉള്ള മതിലുകളെ 2 അവിടുന്ന് താഴെ നിലത്തു തള്ളിയിട്ടു പൊടിയാക്കിക്കളയും.