Isaiah 28:1
എഫ്രയീമിലെ മദ്യപന്മാരുടെ ഡംഭകിരീടത്തിനും + 28:1 ഡംഭകിരീടത്തിനും പുഷ്പഹാരം 2 വീഞ്ഞു കുടിച്ചു ലഹരിപിടിച്ചവരുടെ ഫലവത്തായ താഴ്വരയിലെ ശിരസ്സിന്മേൽ 2 വാടിപ്പോകുന്ന പുഷ്പമായ അവന്‍റെ ഭംഗിയുള്ള അലങ്കാരത്തിനും അയ്യോ, കഷ്ടം! 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
2 Kings 14:25ഗത്ത്-ഹേഫർകാരനായ അമിത്ഥായിയുടെ മകൻ യോനാപ്രവാചകൻ എന്ന തന്‍റെ ദാസൻമുഖാന്തരം യിസ്രായേലിന്‍റെ ദൈവമായ യഹോവ അരുളിച്ചെയ്ത വചനപ്രകാരം അവൻ ഹമാത്തിന്‍റെ അതിർമുതൽ അരാബായിലെ കടൽവരെ യിസ്രായേൽദേശം വീണ്ടും സ്വാധീനമാക്കി.
2 Kings 18:10മൂന്നു വര്‍ഷം കഴിഞ്ഞശേഷം അവൻ അത് പിടിച്ചടക്കി; അങ്ങനെ ഹിസ്ക്കീയാവിന്‍റെ ആറാം ആണ്ടിൽ, യിസ്രായേൽ രാജാവായ ഹോശേയയുടെ ഒമ്പതാം ആണ്ടിൽ തന്നെ, ശമര്യ പിടിക്കപ്പെട്ടു.
2 Chronicles 30:6അങ്ങനെ അഞ്ചലോട്ടക്കാർ രാജാവിന്‍റെയും പ്രഭുക്കന്മാരുടെയും എഴുത്തുകൾ യിസ്രായേൽ ജനത്തിന്‍റെയും യെഹൂദാ ജനത്തിന്‍റെയും അടുക്കൽ കൊണ്ടുപോയി, രാജകല്പനപ്രകാരം പറഞ്ഞത് എന്തെന്നാൽ: “യിസ്രായേൽ മക്കളേ, അബ്രാഹാമിന്‍റെയും യിസ്സഹാക്കിന്‍റെയും യാക്കോബിന്‍റെയും ദൈവമായ യഹോവയിലേക്ക് മടങ്ങി വരുവീൻ. അപ്പോൾ അവൻ അശ്ശൂർ രാജാക്കന്മാരുടെ കയ്യിൽനിന്ന് തെറ്റി ഒഴിഞ്ഞ ശേഷിപ്പായ നിങ്ങളുടെ അടുക്കലേക്കു മുഖം തിരിക്കും.
Isaiah 5:11അതികാലത്ത് എഴുന്നേറ്റു 2 മദ്യം തേടി ഓടുകയും 1 വീഞ്ഞു കുടിച്ചു മത്തരായി 2 സന്ധ്യാസമയത്ത് വൈകി ഇരിക്കുകയും ചെയ്യുന്നവർക്കും അയ്യോ കഷ്ടം! 1
Isaiah 7:8അരാമിനു തല + 7:8 തല തലസ്ഥാനം എന്നും ഉണ്ട്. ദമ്മേശെക്; 2 ദമ്മേശെക്കിനു തല രെസീൻ. 1 അറുപത്തഞ്ചു വർഷത്തിനകം 2 എഫ്രയീം ജനമായിരിക്കാത്തവിധം തകർന്നുപോകും. 1
Isaiah 8:4ഈ കുട്ടിക്ക് ‘അപ്പാ, അമ്മേ’ എന്നു വിളിക്കുവാൻ പ്രായമാകുംമുമ്പ് ദമ്മേശെക്കിലെ ധനവും ശമര്യയിലെ കൊള്ളയും അശ്ശൂർരാജാവിന്‍റെ അടുക്കലേക്ക് എടുത്തുകൊണ്ടുപോകും” എന്നരുളിച്ചെയ്തു.