Isaiah 3:8
യഹോവയുടെ തേജസ്സുള്ള കണ്ണിന് 2 വെറുപ്പുതോന്നുവാൻ തക്കവിധം 1 അവരുടെ നാവുകളും പ്രവൃത്തികളും 2 അവന് വിരോധമായിരിക്കുകയാൽ 1 യെരൂശലേം ഇടിഞ്ഞുപോകും; 2 യെഹൂദാ വീണുപോകും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
2 Chronicles 28:5ആകയാൽ അവന്‍റെ ദൈവമായ യഹോവ അവനെ അരാം രാജാവിന്‍റെ കയ്യിൽ ഏല്പിച്ചു; അവർ അവനെ തോല്പിച്ച് അസംഖ്യം പേരെ തടവുകാരായി ദമ്മേശെക്കിലേക്കു കൊണ്ടുപോയി. അവൻ യിസ്രായേൽ രാജാവിന്‍റെ കയ്യിലും ഏല്പിക്കപ്പെട്ടു; അവനും അവനെ അതികഠിനമായി തോല്പിച്ചു.
2 Chronicles 33:6അവൻ തന്‍റെ പുത്രന്മാരെ ബെൻ-ഹിന്നോം താഴ്വരയിൽ അഗ്നിപ്രവേശം ചെയ്യിച്ചു; ലക്ഷണം നോക്കിച്ചു; മന്ത്രവാദവും, ആഭിചാരവും പ്രയോഗിച്ചു, വെളിച്ചപ്പാടുകളുടെയും, ലക്ഷണം പറയുന്നവരെയും നിയമിച്ചു. ഇങ്ങനെ യഹോവയ്ക്ക് അനിഷ്ടമായ പലതും ചെയ്തു അവനെ കോപിപ്പിച്ചു.
2 Chronicles 36:17അതുകൊണ്ട് അവൻ കൽദയരുടെ രാജാവിനെ അവരുടെ നേരെ വരുത്തി; അവൻ അവരുടെ യൗവനക്കാരെ അവരുടെ വിശുദ്ധമന്ദിരത്തിൽ വച്ചു വാൾകൊണ്ട് കൊന്നു; അവൻ യൗവനക്കാരോടോ, കന്യകമാരോടോ വൃദ്ധരോടോ, ബലഹീനരോടോ കരുണ കാണിക്കാതെ അവരെ അവന്‍റെ കയ്യിൽ ഏല്പിച്ചുകൊടുത്തു.
Proverbs 26:27കുഴി കുഴിക്കുന്നവൻ അതിൽ വീഴും; 2 കല്ലുരുട്ടുന്നവന്‍റെമേൽ അത് തിരിഞ്ഞുരുളും. 1
Isaiah 5:18വ്യാജചരടുകൊണ്ട് അകൃത്യത്തെയും 2 വണ്ടിക്കയറുകൊണ്ട് എന്നപോലെ പാപത്തെയും വലിക്കുകയും 1
Isaiah 57:4നിങ്ങൾ ആരെയാകുന്നു കളിയാക്കുന്നത്? 2 ആരുടെ നേരെയാകുന്നു നിങ്ങൾ വായ് പിളർന്നു നാക്കു നീട്ടുന്നത്? 2 നിങ്ങൾ അതിക്രമക്കാരും വ്യാജസന്തതിയും അല്ലയോ? 1