Isaiah 31:8
“എന്നാൽ അശ്ശൂർ പുരുഷന്‍റെതല്ലാത്ത വാളാൽ വീഴും; 2 മനുഷ്യന്‍റെതല്ലാത്ത വാളിന് ഇരയായിത്തീരും; 1 അവർ വാളിന് ഒഴിഞ്ഞ് ഓടിപ്പോയാൽ 2 അവരുടെ യൗവനക്കാർ ഊഴിയവേലക്കാരായിത്തീരും + 31:8 ഊഴിയവേലക്കാരായിത്തീരും നിര്‍ബന്ധിതവേലക്കാർ. . 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Genesis 49:15വിശ്രമസ്ഥലം നല്ലതെന്നും 2 ദേശം ആനന്ദപ്രദമെന്നും കണ്ടു, 1 അവൻ ഭാരം കയറ്റാൻ തോൾ കുനിച്ചുകൊടുത്തു 2 നിർബന്ധവേലയ്ക്ക് അടിമയായിത്തീർന്നു. 1
2 Chronicles 32:21അപ്പോൾ യഹോവ ഒരു ദൂതനെ അയച്ചു; അവൻ അശ്ശൂർരാജാവിന്‍റെ പാളയത്തിലെ സകല പരാക്രമശാലികളെയും പ്രഭുക്കന്മാരെയും സേനാപതികളെയും സംഹരിച്ചു; അതിനാൽ അവൻ ലജ്ജകൊണ്ട് മുഖം കുനിച്ച് സ്വദേശത്തേക്കു മടങ്ങിപ്പോകേണ്ടിവന്നു; അവൻ തന്‍റെ ദേവന്‍റെ ക്ഷേത്രത്തിൽ ചെന്നപ്പോൾ അവന്‍റെ പുത്രന്മാരിൽ ചിലർ അവനെ അവിടെവച്ചു വാൾകൊണ്ട് കൊന്നുകളഞ്ഞു.
Isaiah 10:16അതുകൊണ്ട് സൈന്യങ്ങളുടെ യഹോവയായ കർത്താവ് 2 അവന്‍റെ തടിച്ചുകൊഴുത്തവരുടെ ഇടയിൽ ക്ഷയം അയയ്ക്കും; 1 അവന്‍റെ മഹത്ത്വത്തിൻ കീഴിൽ 2 തീ കത്തുംപോലെ ഒന്ന് കത്തും. 1
Isaiah 10:33സൈന്യങ്ങളുടെ യഹോവയായ കർത്താവ് ശിഖരങ്ങളെ ഭയങ്കരമായി മുറിച്ചുകളയും; 2 പൊക്കത്തിൽ വളർന്നവയെ അവൻ വെട്ടിയിടുകയും 2 ഉയർന്നവയെ താഴ്ത്തുകയും ചെയ്യും. 1
Isaiah 17:13വംശങ്ങൾ പെരുവെള്ളങ്ങളുടെ ഇരച്ചിൽപോലെ ഇരയ്ക്കുന്നു; 2 എങ്കിലും അവിടുന്ന് അവരെ ശാസിക്കും; 1 അപ്പോൾ അവർ ദൂരത്തേക്ക് ഓടിപ്പോകും; 1 കാറ്റിനു മുമ്പിൽ പർവ്വതങ്ങളിലെ പതിർപോലെയും 2 കൊടുങ്കാറ്റിനു മുമ്പിൽ ചുഴന്നുപറക്കുന്ന പൊടിപോലെയും പാറിപ്പോകും. 1
Isaiah 30:27ഇതാ, കോപം ജ്വലിച്ചും കനത്ത പുക പുറപ്പെടുവിച്ചുംകൊണ്ടു 2 യഹോവയുടെ നാമം ദൂരത്തുനിന്ന് വരുന്നു; 1 അവിടുത്തെ അധരങ്ങളിൽ ഉഗ്രകോപം നിറഞ്ഞിരിക്കുന്നു; 2 അവിടുത്തെ നാവ് ദഹിപ്പിക്കുന്ന തീപോലെയും ഇരിക്കുന്നു. 1