Isaiah 34:3
അവരുടെ കൊല്ലപ്പെട്ടവരെ എറിഞ്ഞുകളയും; 2 അവരുടെ ശവങ്ങളിൽനിന്നു നാറ്റം പുറപ്പെടും; 2 അവരുടെ രക്തംകൊണ്ടു മലകൾ ഉരുകിപ്പോകും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
2 Kings 9:35അവർ അവളെ അടക്കം ചെയ്യുവാൻ ചെന്നപ്പോൾ അവളുടെ തലയോട്ടിയും കാലുകളും കൈപ്പത്തികളും അല്ലാതെ മറ്റൊന്നും കണ്ടില്ല.
Isaiah 34:7അവയോടുകൂടി കാട്ടുപോത്തുകളും 2 കാളകളോടുകൂടി മൂരികളും വീഴും; 1 അവരുടെ ദേശം രക്തം കുടിച്ചു ലഹരിപിടിക്കും; 2 അവരുടെ നിലം കൊഴുപ്പുകൊണ്ടു നിറഞ്ഞിരിക്കും. 1
Jeremiah 22:19യെരൂശലേമിന്‍റെ പടിവാതിലുകൾക്കു പുറത്ത് അവനെ വലിച്ചെറിഞ്ഞ് 2 ഒരു കഴുതയെ കുഴിച്ചിടുന്നതുപോലെ അവനെ കുഴിച്ചിടും. 1
Ezekiel 32:4ഞാൻ നിന്നെ കരയിലേക്ക് വലിച്ചിടും; 2 നിന്നെ വെളിമ്പ്രദേശത്ത് എറിഞ്ഞുകളയും; 1 ആകാശത്തിലെ പറവകളെയെല്ലാം നിന്‍റെമേൽ ഇരിക്കുമാറാക്കും; 2 സർവ്വഭൂമിയിലെയും മൃഗങ്ങൾക്ക് നിന്നെ ഇരയാക്കി, 2 അവയ്ക്ക് തൃപ്തി വരുത്തും. 1
Ezekiel 32:6ഞാൻ കരകളെല്ലാം നിന്‍റെ രക്തംകൊണ്ട്, മലകളോളം നനയ്ക്കും; 2 നീർച്ചാലുകൾ നിന്നെക്കൊണ്ടു നിറയും. 1
Ezekiel 38:22ഞാൻ മഹാമാരികൊണ്ടും രക്തംകൊണ്ടും അവനെ ന്യായംവിധിക്കും; ഞാൻ അവന്‍റെമേലും അവന്‍റെ പടക്കൂട്ടങ്ങളുടെമേലും അവനോടുകൂടിയുള്ള പല ജനതകളുടെമേലും പെരുമഴയും വലിയ ആലിപ്പഴവും തീയും ഗന്ധകവും വർഷിപ്പിക്കും.