Isaiah 34:2
യഹോവയ്ക്കു സകലജനതകളോടും കോപവും 2 അവരുടെ സർവ്വസൈന്യത്തോടും ക്രോധവും ഉണ്ട്; 2 അവൻ അവരെ ശപഥാർപ്പിതമായി കൊലയ്ക്ക് ഏല്പിച്ചിരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Joshua 11:20യഹോവ മോശെയോട് കല്പിച്ചതുപോലെ അവരെ നിർമ്മൂലമാക്കുകയും കരുണ കൂടാതെ നശിപ്പിക്കയും ചെയ്യേണ്ടതിന് അവർ യിസ്രായേലിനോട് യുദ്ധത്തിന് പുറപ്പെടാൻ തക്കവണ്ണം യഹോവ അവരുടെ മനസ്സ് കഠിനമാക്കിയിരുന്നു.
Isaiah 13:5അവര്‍ ദൂരദേശത്തുനിന്നും 2 ആകാശത്തിന്‍റെ അറ്റത്തുനിന്നും 1 യഹോവയും അവന്‍റെ കോപത്തിന്‍റെ ആയുധങ്ങളും 2 ദേശത്തെ മുഴുവനും നശിപ്പിക്കുവാൻ വരുന്നു. 1
Isaiah 30:25മഹാസംഹാരദിവസത്തിൽ ഗോപുരങ്ങൾ വീഴുമ്പോൾ, ഉയരമുള്ള എല്ലാമലയിലും പൊക്കമുള്ള എല്ലാ കുന്നിന്മേലും തോടുകളും നീരൊഴുക്കുകളും ഉണ്ടാകും.
Isaiah 66:16യഹോവ അഗ്നികൊണ്ടും വാൾകൊണ്ടും സകലജഡത്തോടും വ്യവഹരിക്കും; 2 യഹോവയാൽ വധിക്കപ്പെട്ടവർ + 66:16 യഹോവയാൽ വധിക്കപ്പെട്ടവർ യഹോവയുടെ നിഹിതന്മാര്‍ എന്നുമാകാം. വളരെ ആയിരിക്കും.
Jeremiah 25:31ആരവം ഭൂമിയുടെ അറ്റത്തോളം എത്തുന്നു; 2 യഹോവയ്ക്ക് ജനതകളോട് ഒരു വ്യവഹാരം ഉണ്ട്; 1 അവിടുന്ന് സകലജഡത്തോടും വ്യവഹരിച്ച് 2 ദുഷ്ടന്മാരെ വാളിന് ഏല്പിക്കും” 2 എന്നു യഹോവയുടെ അരുളപ്പാടു. 1
Joel 3:9ഇത് ജനതകളുടെ ഇടയിൽ വിളിച്ചുപറയുവിൻ! 2 വിശുദ്ധയുദ്ധത്തിന് ഒരുങ്ങിക്കൊള്ളുവിൻ! 1 വീരന്മാരെ ഉണർത്തുവിൻ! 2 സകലയോദ്ധാക്കളും അടുത്തുവന്ന് യുദ്ധത്തിന് പുറപ്പെടട്ടെ. 1