Isaiah 45:14
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 “മിസ്രയീമിന്‍റെ അദ്ധ്വാനഫലവും കൂശിന്‍റെ വ്യാപാരലാഭവും 1 ദീർഘകായന്മാരായ + 45:14 ദീർഘകായന്മാരായ പൊക്കമേറിയ ശരീരമുള്ളവർ. സെബായരും 2 നിന്‍റെ അടുക്കൽ കടന്നുവന്നു നിനക്കു കൈവശമാകും; 1 അവർ നിന്‍റെ പിന്നാലെ നടക്കും; 2 ചങ്ങലയിട്ടവരായി അവർ കടന്നുവരും; 2 അവർ നിന്നെ വണങ്ങി; 1 ‘നിന്‍റെ മദ്ധ്യത്തിൽ മാത്രമേ ദൈവമുള്ളൂ; 2 അവനല്ലാതെ വേറൊരു ദൈവവും ഇല്ല’ 2 എന്നിങ്ങനെ പറഞ്ഞു നിന്നോട് യാചിക്കും.” 1
ബൈബിൾ (മലയാളം)
In The King James Version
In Context
15യിസ്രായേലിന്‍റെ ദൈവവും രക്ഷിതാവും ആയുള്ള യഹോവേ, 2 നീ മറഞ്ഞിരിക്കുന്ന ദൈവം ആകുന്നു സത്യം. 1
Cross References
Numbers 13:32അവർ ഒറ്റുനോക്കിയ ദേശത്തെക്കുറിച്ച് അവർ യിസ്രായേൽ മക്കൾക്ക് തെറ്റായ വിവരണം നൽകി: “ഞങ്ങൾ സഞ്ചരിച്ച് ഒറ്റുനോക്കിയ ദേശം നിവാസികളെ തിന്നുകളയുന്ന ദേശം ആകുന്നു; ഞങ്ങൾ അവിടെ കണ്ട സകലജനവും അതികായന്മാർ;
Esther 8:17രാജാവിന്‍റെ കല്പനയും വിളംബരവും ചെന്നെത്തിയ സകലസംസ്ഥാനങ്ങളിലും പട്ടണങ്ങളിലും യെഹൂദന്മാർക്ക് ആനന്ദവും സന്തോഷവും വിരുന്നും ഉത്സവവും ഉണ്ടായി. യെഹൂദന്മാരെ ഭയപ്പെട്ടിരുന്നതിനാൽ ദേശത്തെ ജനതകൾ പലരും യെഹൂദന്മാരായിത്തീർന്നു.
Psalms 68:30ഞാങ്ങണയുടെ ഇടയിലെ ദുഷ്ടജന്തുവിനെയും 2 ജനതകൾ വെള്ളിക്കൂമ്പാരങ്ങളോടുകൂടി വന്ന് കീഴടങ്ങുംവരെ 1 അവരുടെ കാളക്കൂട്ടത്തെയും പശുക്കിടാക്കളെയും ശാസിക്കേണമേ; 2 യുദ്ധതല്പരന്മാരായ ജനതകളെ ചിതറിക്കേണമേ. 1
Psalms 149:6അവരുടെ വായിൽ ദൈവത്തിന്‍റെ പുകഴ്ചകളും 2 അവരുടെ കയ്യിൽ ഇരുവായ്ത്തലയുള്ള വാളും ഉണ്ടായിരിക്കട്ടെ. 1
Isaiah 10:33സൈന്യങ്ങളുടെ യഹോവയായ കർത്താവ് ശിഖരങ്ങളെ ഭയങ്കരമായി മുറിച്ചുകളയും; 2 പൊക്കത്തിൽ വളർന്നവയെ അവൻ വെട്ടിയിടുകയും 2 ഉയർന്നവയെ താഴ്ത്തുകയും ചെയ്യും. 1
Isaiah 18:7ആ കാലത്ത് ദീർഘകായന്മാരും മൃദുചർമ്മികളും ആയ ജനം, 2 ആരംഭംമുതൽ ഇന്നുവരെ ഭയങ്കരമായിരിക്കുന്ന ജനം, 1 അളക്കുന്നതും ചവിട്ടിക്കളയുന്നതും 2 നദികൾ ദേശത്തെ വിഭാഗിക്കുന്നതുമായ ജനത തന്നെ, 1 സൈന്യങ്ങളുടെ യഹോവയുടെ നാമമുള്ള സ്ഥലമായ സീയോൻ പർവ്വതത്തിലേക്കു 2 സൈന്യങ്ങളുടെ യഹോവയ്ക്കു തിരുമുല്‍ക്കാഴ്ച കൊണ്ടുവരും.