Isaiah 45:3
നിന്നെ പേര്‍ ചൊല്ലിവിളിക്കുന്ന ഞാൻ യഹോവ, 2 യിസ്രായേലിന്‍റെ ദൈവം തന്നെ എന്നു നീ അറിയേണ്ടതിന് 1 ഞാൻ നിനക്കു ഇരുട്ടിലെ നിക്ഷേപങ്ങളെയും 2 മറവിടങ്ങളിലെ ഗുപ്തനിധികളെയും തരും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Exodus 33:12മോശെ യഹോവയോട്: “ഈ ജനത്തെ കൂട്ടിക്കൊണ്ട് പോകുക എന്നു അങ്ങ് എന്നോട് കല്പിച്ചുവല്ലോ; എങ്കിലും ആരെ എന്നോടുകൂടി അയയ്ക്കുമെന്ന് അറിയിച്ചുതന്നില്ല; എന്നാൽ: ഞാൻ നിന്നെ നന്നായി അറിഞ്ഞിരിക്കുന്നു; എനിക്ക് നിന്നോട് കൃപ തോന്നിയിരിക്കുന്നു എന്നു അങ്ങ് അരുളിച്ചെയ്തിട്ടുണ്ടല്ലോ.
2 Chronicles 6:17യിസ്രായേലിന്‍റെ ദൈവമായ യഹോവേ, നിന്‍റെ ദാസനായ ദാവീദിനോട് അരുളിച്ചെയ്ത വചനം നിവൃത്തിയാകട്ടെ.
Isaiah 41:23നിങ്ങൾ ദേവന്മാർ എന്നു ഞങ്ങൾ അറിയേണ്ടതിന് 2 മേലാൽ വരുവാനുള്ളതു പ്രസ്താവിക്കുവിൻ; 1 ഞങ്ങൾ കണ്ടു വിസ്മയിക്കേണ്ടതിനു 2 നന്മയെങ്കിലും തിന്മയെങ്കിലും പ്രവർത്തിക്കുവിൻ. 1
Isaiah 48:15ഞാൻ, ഞാൻ തന്നെ പ്രസ്താവിക്കുന്നു; 2 ഞാൻ അവനെ വിളിച്ചുവരുത്തിയിരിക്കുന്നു; 2 അവന്‍റെ വഴി സാദ്ധ്യമാകും. 1
Jeremiah 27:5“ഞാൻ ഭൂമിയെയും ഭൂതലത്തിലെ മനുഷ്യരെയും മൃഗങ്ങളെയും എന്‍റെ മഹാശക്തികൊണ്ടും നീട്ടിയ ഭുജംകൊണ്ടും ഉണ്ടാക്കിയിരിക്കുന്നു; എനിക്ക് ബോധിച്ചവനു ഞാൻ അത് കൊടുക്കും.
Jeremiah 50:37അവരുടെ കുതിരകളുടെമേലും രഥങ്ങളുടെമേലും 2 അതിന്‍റെ നടുവിലെ സർവ്വസമ്മിശ്രജനതയും 1 സ്ത്രീകളെപ്പോലെ ആയിത്തീരത്തക്കവിധം അവരുടെമേലും വാൾവരും; 2 അതിന്‍റെ ഭണ്ഡാരങ്ങൾ കവർന്നുപോകത്തക്കവിധം 2 അവയുടെ മേലും വാൾവരും. 1