Isaiah 5:27
അവരിൽ ഒരുത്തനും ക്ഷീണിക്കുകയോ ഇടറുകയോ ചെയ്യുകയില്ല; 2 ഒരുത്തനും ഉറക്കം തൂങ്ങുകയില്ല, ഉറങ്ങുകയുമില്ല; 1 അവരുടെ അരക്കച്ച അയഞ്ഞുപോവുകയില്ല, 2 ചെരിപ്പുവാറു പൊട്ടുകയുമില്ല. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
1 Kings 2:5“കൂടാതെ സെരൂയയുടെ മകൻ യോവാബ് എന്നോടു ചെയ്തത് എന്തെന്ന് നീ അറിയുന്നുവല്ലോ; യിസ്രായേലിന്‍റെ രണ്ടു സേനാധിപന്മാരായ നേരിന്‍റെ മകൻ അബ്നേരിനെയും യേഥെരിന്‍റെ മകൻ അമാസയെയും കൊന്ന് സമാധാനകാലത്ത് യുദ്ധരക്തം ചൊരിഞ്ഞു, തന്‍റെ അരക്കച്ചയിലും കാലിലെ ചെരിപ്പിലും ആക്കിയല്ലോ.
Job 12:21യഹോവ പ്രഭുക്കന്മാരുടെമേൽ നിന്ദ പകരുന്നു; 2 ബലവാന്മാരുടെ അരക്കച്ച അഴിച്ചുകളയുന്നു. 1
Psalms 93:1യഹോവ വാഴുന്നു; അവിടുന്ന് മഹിമ ധരിച്ചിരിക്കുന്നു; 2 യഹോവ ശക്തികൊണ്ട് അര മുറുക്കിയിരിക്കുന്നു. 2 ഭൂലോകം ഇളകാതെ ഉറച്ചുനില്ക്കുന്നു. 1
Isaiah 45:1യഹോവ തന്‍റെ അഭിഷിക്തനായ കോരെശിനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 അവനു ജനതകളെ കീഴടക്കി 1 രാജാക്കന്മാരുടെ അരക്കച്ചകളെ അഴിക്കേണ്ടതിനും 2 കതകുകൾ അവനു തുറന്നിരിക്കേണ്ടതിനും 1 വാതിലുകൾ അടയാതിരിക്കേണ്ടതിനും 2 ഞാൻ അവന്‍റെ വലംകൈ പിടിച്ചിരിക്കുന്നു: 1
Daniel 5:6ഉടനെ രാജാവിന്‍റെ മുഖഭാവം മാറി; അവൻ വിചാരങ്ങളാൽ പരവശനായി: അരയുടെ ഏപ്പ് അഴിഞ്ഞ് കാൽമുട്ടുകൾ ആടിപ്പോയി.
Ephesians 6:13അതുകൊണ്ട് നിങ്ങൾ ഈ ദുഷ്കാലങ്ങളിൽ എതിർത്തുനില്ക്കുവാനും എല്ലാ കർത്തവ്യങ്ങളും നിറവേറ്റിക്കൊണ്ട് ഉറച്ചു നില്ക്കുവാനും കഴിയേണ്ടതിന് ദൈവത്തിന്‍റെ സർവ്വായുധവർഗ്ഗം ധരിച്ചുകൊള്ളുവിൻ.