Isaiah 53:12
അതുകൊണ്ട് ഞാൻ അവനു മഹാന്മാരോടുകൂടി ഓഹരി കൊടുക്കും; 2 ബലവാന്മാരോടുകൂടി അവൻ കൊള്ള പങ്കിടും; 1 അവൻ തന്‍റെ പ്രാണനെ മരണത്തിന് ഒഴുക്കിക്കളയുകയും 2 അനേകം പേരുടെ പാപം വഹിച്ചും 1 അതിക്രമക്കാർക്കു വേണ്ടി ഇടനിന്നുംകൊണ്ട് 2 അതിക്രമക്കാരോടുകൂടി എണ്ണപ്പെടുകയും ചെയ്യുകയാൽ തന്നെ.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Genesis 3:15ഞാൻ നിനക്കും സ്ത്രീക്കും നിന്‍റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത ഉണ്ടാക്കും. അവൻ നിന്‍റെ തല തകർക്കും; നീ അവന്‍റെ കുതികാൽ തകർക്കും.”
Psalms 22:14ഞാൻ വെള്ളംപോലെ തൂകിപ്പോകുന്നു; 2 എന്‍റെ അസ്ഥികളെല്ലാം ബന്ധം വിട്ടിരിക്കുന്നു; 2 എന്‍റെ ഹൃദയം മെഴുകുപോലെ ആയി; എന്‍റെ ഉള്ളിൽ ഉരുകിയിരിക്കുന്നു. 1
Isaiah 49:24ബലവാനോട് അവന്‍റെ കവർച്ച എടുത്തുകളയാമോ? 2 അല്ല, സ്വേച്ഛാധിപതിയിൽനിന്ന് + 49:24 സ്വേച്ഛാധിപതി നിഷ്കണ്ടകൻ എന്നും കാണാം. ബദ്ധന്മാരെ വിടുവിക്കാമോ? 1
Isaiah 52:15അവൻ പല ജനതകളെയും കുതിച്ചുചാടുമാറാക്കും + 52:15 കുതിച്ചുചാടുമാറാക്കും ചില വിവർത്തനത്തിൽ പരിഭ്രാന്തരാക്കും എന്നു കാണാം. ; 2 രാജാക്കന്മാർ അവനെ കണ്ടു വായ് പൊത്തി നില്ക്കും; 1 അവർ ഒരിക്കലും അറിഞ്ഞിട്ടില്ലാത്തതു കാണുകയും 2 ഒരിക്കലും കേട്ടിട്ടില്ലാത്തതു ഗ്രഹിക്കുകയും ചെയ്യും.
Isaiah 53:8അവൻ പീഡനത്താലും ശിക്ഷാവിധിയാലും എടുക്കപ്പെട്ടു; 2 ജീവനുള്ളവരുടെ ദേശത്തുനിന്ന് അവൻ ഛേദിക്കപ്പെട്ടു എന്നും 1 എന്‍റെ ജനത്തിന്‍റെ അതിക്രമംനിമിത്തം അവനു ദണ്ഡനം വന്നു എന്നും 2 അവന്‍റെ തലമുറയിൽ ആര്‍ വിചാരിച്ചു? 1
Daniel 2:45കൈ തൊടാതെ ഒരു കല്ല് പർവ്വതത്തിൽനിന്ന് പറിഞ്ഞുവന്ന് ഇരിമ്പും താമ്രവും കളിമണ്ണും വെള്ളിയും പൊന്നും തകർത്തുകളഞ്ഞതായി കണ്ടതിന്‍റെ അർത്ഥമോ: മഹാദൈവം മേലാൽ സംഭവിക്കുവാനുള്ളത് രാജാവിനെ അറിയിച്ചിരിക്കുന്നു; സ്വപ്നം നിശ്ചയവും അർത്ഥം സത്യവും ആകുന്നു.”