Isaiah 65:10
എന്നെ അന്വേഷിച്ചിട്ടുള്ള എന്‍റെ ജനത്തിനായി 2 ശാരോൻ ആടുകൾക്കു മേച്ചിൽപുറവും 2 ആഖോർ താഴ്‌വര കന്നുകാലികൾക്കു കിടപ്പിടവും ആയിരിക്കും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Joshua 7:26അവന്‍റെമേൽ അവർ ഒരു വലിയ കല്ക്കുന്ന് കൂട്ടി; അത് ഇന്നും ഇരിക്കുന്നു. ഇങ്ങനെ യഹോവയുടെ ഉഗ്രകോപം മാറി; അതുകൊണ്ട് ആ സ്ഥലത്തിന് ഇന്നും ആഖോർ താഴ്‌വര എന്നു പേരു പറഞ്ഞുവരുന്നു.
Isaiah 33:9ദേശം ദുഃഖിച്ചു ക്ഷയിക്കുന്നു; 2 ലെബാനോൻ ലജ്ജിച്ചു വാടിപ്പോകുന്നു; 1 ശാരോൻ മരുഭൂമിപോലെ ആയിരിക്കുന്നു; 2 ബാശാനും കർമ്മേലും ഇലപൊഴിക്കുന്നു. 1
Isaiah 51:1“നീതിയെ പിന്തുടരുന്നവരും യഹോവയെ അന്വേഷിക്കുന്നവരും ആയുള്ളവരേ, 2 എന്‍റെ വാക്കു കേൾക്കുവിൻ; 1 നിങ്ങളെ വെട്ടിയെടുത്ത പാറയിലേക്കും 2 നിങ്ങളെ കുഴിച്ചെടുത്ത ഖനിഗർഭത്തിലേക്കും തിരിഞ്ഞുനോക്കുവിൻ. 1
Jeremiah 33:12സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “മനുഷ്യനും മൃഗവും ഇല്ലാതെ ശൂന്യമായിരിക്കുന്ന ഈ സ്ഥലത്തും അതിന്‍റെ സകലപട്ടണങ്ങളിലും ആടുകളെ കിടത്തുന്ന ഇടയന്മാർക്ക് ഇനിയും മേച്ചിൽപുറം ഉണ്ടാകും;
Hosea 2:15അവിടെ ഞാൻ അവൾക്ക് മുന്തിരിത്തോട്ടങ്ങളും 2 പ്രത്യാശയുടെ വാതിലായി ആഖോർ താഴ്‌വരയും കൊടുക്കും; 1 അവൾ അവിടെ യൗവന കാലത്തെന്നപോലെയും 2 മിസ്രയീം ദേശത്തുനിന്ന് പുറപ്പെട്ടുവന്ന നാളിലെപ്പോലെയും പാട്ട് പാടും + 2:15 പാട്ട് പാടും ഉത്തരം പറയും. 1