Isaiah 8:16
സാക്ഷ്യം പൊതിഞ്ഞുകെട്ടുക + 8:16 പൊതിഞ്ഞുകെട്ടുക ഒരു ചുരുള്‍ ചുരുട്ടിയതിനു ശേഷം കെട്ടി വയ്ക്കുന്ന രീതി. ഈ ഭാഗത്ത് യെശയ്യാവിന്‍റെ ആദ്യകാല എഴുത്തുകളായിരിക്കാം സൂചിപ്പിച്ചിരിക്കുന്നത്; എന്‍റെ ശിഷ്യന്മാരുടെ ഇടയിൽ ഉപദേശം മുദ്രയിട്ടു വെക്കുക.
ബൈബിൾ (മലയാളം)
In The King James Version
Bind up the testimony, seal the law among my disciples.
In Context
15പലരും അതിന്മേൽ തട്ടിവീണു തകർന്നുപോവുകയും കെണിയിൽ കുടുങ്ങി പിടിപെടുകയും ചെയ്യും.”
Cross References
Deuteronomy 4:45യിസ്രായേൽ മക്കൾ മിസ്രയീമിൽ നിന്ന് പുറപ്പെട്ടശേഷം മോശെ യോർദ്ദാന് അക്കരെ ഹെശ്ബോനിൽ വസിച്ചിരുന്ന അമോര്യ രാജാവായ സീഹോന്‍റെ ദേശത്ത്, ബേത്ത്--പെയോരിന് എതിരെയുള്ള താഴ്വരയിൽവച്ച്, അവരോട് പറഞ്ഞ സാക്ഷ്യങ്ങളും ചട്ടങ്ങളും വിധികളും ഇവ ആകുന്നു.
Psalms 25:14യഹോവയുടെ സഖിത്വം തന്‍റെ ഭക്തന്മാർക്ക് ഉണ്ടാകും; 2 അവിടുന്ന് തന്‍റെ നിയമം അവരെ അറിയിക്കുന്നു. 1
Isaiah 8:1യഹോവ എന്നോട് കല്പിച്ചത്: “നീ ഒരു വലിയ പലക എടുത്ത്, സാമാന്യഅക്ഷരത്തിൽ: മഹേർ-ശാലാൽ + 8:1 മഹേർ-ശാലാൽ ക്ഷണത്തില്‍ കൊള്ളയടിക്കുകഹാശ്-ബസ് + 8:1 ഹാശ്-ബസ് ഇരയെ കൊള്ളയടിക്കുക എന്നു എഴുതുക.
Isaiah 29:11അങ്ങനെ നിങ്ങൾക്ക് സകലദർശനവും മുദ്രയിട്ടിരിക്കുന്ന ഒരു പുസ്തകത്തിലെ വചനങ്ങൾ പോലെ ആയിത്തീർന്നിരിക്കുന്നു; അതിനെ അക്ഷരവിദ്യയുള്ള ഒരുവന്‍റെ കയ്യിൽ കൊടുത്ത്: “ഇതൊന്നു വായിക്കണം” എന്നു പറഞ്ഞാൽ അവൻ: “എനിക്ക് വയ്യാ; അതിന് മുദ്രയിട്ടിരിക്കുന്നുവല്ലോ” എന്നു പറയും.
Daniel 9:24“അതിക്രമത്തിന് അവസാനം വരുത്തി പാപത്തിന് അറുതി വരുത്തുവാനും അകൃത്യത്തിന് പ്രായശ്ചിത്തം ചെയ്തു നിത്യനീതി വരുത്തുവാനും, ദർശനവും പ്രവചനവും മുദ്രയിടുവാനും അതിപരിശുദ്ധമായ ആലയം അഭിഷേകം ചെയ്യുവാനും തക്കവിധം നിന്‍റെ ജനത്തിനും വിശുദ്ധനഗരത്തിനും എഴുപത് ആഴ്ചവട്ടം നിയമിച്ചിരിക്കുന്നു.
Daniel 12:9അതിന് അവൻ ഉത്തരം പറഞ്ഞത്: “ദാനീയേലേ, പൊയ്ക്കൊള്ളുക; ഈ വചനങ്ങൾ അന്ത്യകാലത്തേക്ക് അടയ്ക്കപ്പെട്ടും മുദ്രയിട്ടും ഇരിക്കുന്നു.