യിരെമ്യാവ് 20:8
സംസാരിക്കുമ്പോഴെല്ലാം ഞാൻ നിലവിളിച്ച് 2 സാഹസത്തെയും ബലാല്ക്കാരത്തെയും കുറിച്ച് ആവലാതി പറയേണ്ടിവരുന്നു; 1 അങ്ങനെ യഹോവയുടെ വചനം എനിക്ക് ഇടവിടാതെ 2 നിന്ദയ്ക്കും പരിഹാസത്തിനും കാരണമായിരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
2 Kings 2:23പിന്നെ അവൻ അവിടെനിന്നു ബേഥേലിലേക്കു പോയി; അവൻ വഴിയിലൂടെ നടക്കുമ്പോള്‍ പട്ടണത്തിൽനിന്നു ചില യൗവനക്കാർ വന്ന് അവനെ പരിഹസിച്ചു കൊണ്ടു അവനോട്: “മൊട്ടത്തലയാ, കയറിപ്പോകൂ, കയറിപ്പോകൂ” എന്നു പറഞ്ഞു.
Isaiah 57:4നിങ്ങൾ ആരെയാകുന്നു കളിയാക്കുന്നത്? 2 ആരുടെ നേരെയാകുന്നു നിങ്ങൾ വായ് പിളർന്നു നാക്കു നീട്ടുന്നത്? 2 നിങ്ങൾ അതിക്രമക്കാരും വ്യാജസന്തതിയും അല്ലയോ? 1
Jeremiah 5:1“ന്യായം പ്രവർത്തിക്കുകയും വിശ്വസ്തത കാണിക്കുകയും ചെയ്യുന്നവൻ ഉണ്ടോ? 2 അങ്ങനെ ഒരു മനുഷ്യനെ കാണുമോ എന്നു 1 യെരൂശലേമിന്‍റെ വീഥികളിൽ ചുറ്റിനടന്ന് അന്വേഷിക്കുകയും 2 അതിന്‍റെ വിശാലസ്ഥലങ്ങളിൽ തിരഞ്ഞു അറിയുകയും ചെയ്യുവിൻ; 2 കണ്ടു എങ്കിൽ ഞാൻ അതിനോട് ക്ഷമിക്കും. 1
Jeremiah 5:15“യിസ്രായേൽ ഗൃഹമേ, ഞാൻ ദൂരത്തുനിന്ന് ഒരു ജനതയെ നിങ്ങളുടെനേരെ വരുത്തും” 2 എന്നു യഹോവയുടെ അരുളപ്പാടു: 1 അത് സ്ഥിരതയുള്ള ജനത; പുരാതനമായ ജനത; 2 അവരുടെ ഭാഷ നിനക്കു അറിഞ്ഞുകൂടാ; വാക്കു നീ ഗ്രഹിക്കുകയുമില്ല 1
Jeremiah 6:7കിണറ്റിൽ പുതുവെള്ളം നിറയുന്നതുപോലെ 2 അതിൽ എപ്പോഴും പുതിയ ദുഷ്ടത നിറയുന്നു; 1 സാഹസവും കവർച്ചയും മാത്രമേ അവിടെ കേൾക്കുവാനുള്ളു; 2 എന്‍റെ മുമ്പിൽ എപ്പോഴും സങ്കടവും മുറിവും മാത്രമേയുള്ളു. 1
Jeremiah 7:9നിങ്ങൾ മോഷ്ടിക്കുകയും കൊലചെയ്യുകയും വ്യഭിചരിക്കുകയും കള്ളസ്സത്യം ചെയ്യുകയും ബാലിനു ധൂപം കാട്ടുകയും നിങ്ങൾ അറിയാത്ത ദേവന്മാരോടു ചേർന്ന് നടക്കുകയും ചെയ്യുന്നു.