യിരെമ്യാവ് 23:36
‘യഹോവയുടെ ഭാരം’ എന്നു ഇനി പറയരുത്; അല്ലെങ്കിൽ അവനവന്‍റെ വാക്ക് അവനവന് ഭാരമായിത്തീരും; നമ്മുടെ ദൈവമായ സൈന്യങ്ങളുടെ യഹോവ എന്ന ജീവനുള്ള ദൈവത്തിന്‍റെ വചനങ്ങൾ നിങ്ങൾ മറിച്ചുകളഞ്ഞുവല്ലോ.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
1 Samuel 17:26അപ്പോൾ ദാവീദ് തന്‍റെ അടുക്കൽ നില്ക്കുന്നവരോട്: “ഈ ഫെലിസ്ത്യനെ കൊന്ന് യിസ്രായേലിൽനിന്ന് നിന്ദയെ നീക്കിക്കളയുന്നവന് എന്ത് കൊടുക്കും? ജീവനുള്ള ദൈവത്തിന്‍റെ സേനകളെ നിന്ദിക്കുവാൻ ഈ അഗ്രചർമ്മിയായ ഫെലിസ്ത്യൻ ആർ?” എന്നു പറഞ്ഞു.
2 Kings 19:4ജീവനുള്ള ദൈവത്തെ നിന്ദിപ്പാൻ റബ്-ശാക്കേയെ അവന്‍റെ യജമാനനായ അശ്ശൂർ രാജാവ് അയച്ചു പറയിക്കുന്ന വാക്കുകൾ നിന്‍റെ ദൈവമായ യഹോവ ഒരുപക്ഷെ കേൾക്കും; യഹോവ ഈ നിന്ദാവാക്കുകൾക്കു പ്രതികാരംചെയ്യും; ആകയാൽ ഇനിയും ശേഷിച്ചിരിക്കുന്നവർക്കു വേണ്ടി പക്ഷവാദം കഴിക്കേണമേ.”
Psalms 64:8അങ്ങനെ സ്വന്തനാവ് അവർക്ക് വിരോധമായിരിക്കുകയാൽ 2 അവർ ഇടറി വീഴുവാൻ ഇടയാകും; 2 അവരെ കാണുന്നവരെല്ലാം പരിഹാസത്തോടെ തല കുലുക്കുന്നു. 1
Psalms 149:9എഴുതിയിരിക്കുന്ന വിധി അവരുടെ മേൽ നടത്തേണ്ടതിനും തന്നെ. 2 അത് കർത്താവിന്‍റെ സർവ്വഭക്തന്മാർക്കും ബഹുമാനം ആകുന്നു. 1 യഹോവയെ സ്തുതിക്കുവിൻ.
Isaiah 3:8യഹോവയുടെ തേജസ്സുള്ള കണ്ണിന് 2 വെറുപ്പുതോന്നുവാൻ തക്കവിധം 1 അവരുടെ നാവുകളും പ്രവൃത്തികളും 2 അവന് വിരോധമായിരിക്കുകയാൽ 1 യെരൂശലേം ഇടിഞ്ഞുപോകും; 2 യെഹൂദാ വീണുപോകും. 1
Isaiah 28:22അതുകൊണ്ട് നിങ്ങളുടെ ബന്ധനങ്ങൾ മുറുകിപ്പോകാതെയിരിക്കേണ്ടതിനു 2 നിങ്ങൾ പരിഹാസികൾ ആയിരിക്കരുത്; 1 സർവ്വഭൂമിയിലും വരുവാൻ നിർണ്ണയിച്ചിട്ടുള്ള ഒരു സംഹാരത്തെക്കുറിച്ചു 2 ഞാൻ സൈന്യങ്ങളുടെ യഹോവയായ കർത്താവിങ്കൽനിന്നു കേട്ടിരിക്കുന്നു. 1