യിരെമ്യാവ് 25:30
“ആയതുകൊണ്ട് നീ ഈ വചനങ്ങൾ ഒക്കെയും അവരോട് പ്രവചിച്ചു പറയുക: 1 “യഹോവ ഉയരത്തിൽനിന്ന് ഗർജ്ജിച്ച്, 2 തന്‍റെ വിശുദ്ധനിവാസത്തിൽനിന്നു നാദം പുറപ്പെടുവിക്കുന്നു; 1 അവിടുന്ന് തന്‍റെ മേച്ചില്പുറത്തെ നോക്കി ഉറക്കെ ഗർജ്ജിക്കുന്നു; 2 മുന്തിരിച്ചക്ക് ചവിട്ടുന്നവരെപ്പോലെ അവിടുന്ന് 2 സകലഭൂവാസികൾക്കും നേരെ ആർപ്പുവിളിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Deuteronomy 26:15നിന്‍റെ വിശുദ്ധവാസസ്ഥലമായ സ്വർഗ്ഗത്തിൽനിന്നു നോക്കി നിന്‍റെ ജനമായ യിസ്രായേലിനെയും നീ ഞങ്ങളുടെ പിതാക്കന്മാരോട് സത്യം ചെയ്തതുപോലെ ഞങ്ങൾക്കുതന്ന ദേശമായി പാലും തേനും ഒഴുകുന്ന ദേശത്തെയും അനുഗ്രഹിക്കേണമേ.”
2 Chronicles 30:27ഒടുവിൽ ലേവ്യരായ പുരോഹിതന്മാർ എഴുന്നേറ്റ് ജനത്തെ അനുഗ്രഹിച്ചു; അവരുടെ അപേക്ഷ കേൾക്കപ്പെടുകയും, അവരുടെ പ്രാർത്ഥന അവന്‍റെ വിശുദ്ധനിവാസമായ സ്വർഗ്ഗത്തിൽ എത്തുകയും ചെയ്തു.
Psalms 58:5എത്ര സാമർത്ഥ്യത്തോടെ മകുടി ഊതിയാലും 2 പാമ്പാട്ടിയുടെ ശബ്ദം അത് കേൾക്കുകയില്ല. 1
Psalms 132:14“അത് എന്നേക്കും എന്‍റെ വിശ്രാമം ആകുന്നു; 2 ഞാൻ അതിനെ ഇച്ഛിച്ചിരിക്കുകയാൽ ഞാൻ അവിടെ വസിക്കും; 1
Isaiah 42:13യഹോവ ഒരു വീരനെപ്പോലെ പുറപ്പെടും; 2 ഒരു യോദ്ധാവിനെപ്പോലെ തീക്ഷ്ണത ജ്വലിപ്പിക്കും; 1 അവൻ ആർത്തുവിളിക്കും; അവൻ ഉച്ചത്തിൽ ആർക്കും; 2 തന്‍റെ ശത്രുക്കളോടു വീര്യം പ്രവർത്തിക്കും. 1 ദൈവത്തിന്‍റെ വാഗ്ദാനം 1
Jeremiah 48:33സന്തോഷവും ഉല്ലാസവും വിളഭൂമിയിൽനിന്നും 2 മോവാബ് ദേശത്തുനിന്നും നീങ്ങിപ്പോയിരിക്കുന്നു; 1 ചക്കുകളിൽനിന്ന് വീഞ്ഞ് ഞാൻ ഇല്ലാതാക്കിയിരിക്കുന്നു; 2 സന്തോഷധ്വനിയോടെ ആരും ചക്ക് ചവിട്ടുകയില്ല; 2 കേൾക്കുന്ന ധ്വനികൾ സന്തോഷധ്വനികളല്ലതാനും.