യിരെമ്യാവ് 25:32
സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “അനർത്ഥം ജനതയിൽനിന്നു ജനതയിലേക്കു പുറപ്പെടുന്നു; 2 ഭൂമിയുടെ അറ്റങ്ങളിൽനിന്നു വലിയ കൊടുങ്കാറ്റ് ഇളകിവരും.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Isaiah 5:28അവരുടെ അമ്പ് കൂർത്തും വില്ല് എല്ലാം കുലച്ചും ഇരിക്കുന്നു; 2 അവരുടെ കുതിരകളുടെ കുളമ്പ് തീക്കല്ലുപോലെയും 2 അവരുടെ രഥചക്രം ചുഴലിക്കാറ്റുപോലെയും തോന്നും. 1
Isaiah 34:2യഹോവയ്ക്കു സകലജനതകളോടും കോപവും 2 അവരുടെ സർവ്വസൈന്യത്തോടും ക്രോധവും ഉണ്ട്; 2 അവൻ അവരെ ശപഥാർപ്പിതമായി കൊലയ്ക്ക് ഏല്പിച്ചിരിക്കുന്നു. 1
Jeremiah 6:22യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “ഇതാ, വടക്കുദേശത്തുനിന്ന് ഒരു ജനത വരുന്നു; 2 ഭൂമിയുടെ അറ്റങ്ങളിൽനിന്ന് ഒരു മഹാജനത ഉണർന്നുവരും. 1
Jeremiah 23:19യഹോവയുടെ ക്രോധം എന്ന കൊടുങ്കാറ്റ്, 2 വലിയ ചുഴലിക്കാറ്റ് തന്നെ, പുറപ്പെട്ടിരിക്കുന്നു; 2 അത് ദുഷ്ടന്മാരുടെ തലമേൽ ചുറ്റിയടിക്കും. 1
Zephaniah 3:8അതുകൊണ്ട് “ഞാൻ സാക്ഷിയായി എഴുന്നേല്ക്കുന്ന ദിവസംവരെ 2 എനിക്കായി കാത്തിരിക്കുക” 2 എന്ന് യഹോവയുടെ അരുളപ്പാട്. 1 എന്‍റെ ക്രോധവും എന്‍റെ ഉഗ്രകോപവും 2 പകരേണ്ടതിന് ജനതകളെ ചേർക്കുവാനും 1 രാജ്യങ്ങളെ കൂട്ടുവാനും 2 ഞാൻ തീരുമാനിച്ചിരിക്കുന്നു; 1 സർവ്വഭൂമിയും എന്‍റെ തീക്ഷ്ണതാഗ്നിക്ക് 2 ഇരയായിത്തീരും. 2
Luke 21:25സൂര്യനിലും ചന്ദ്രനിലും നക്ഷത്രങ്ങളിലും അടയാളങ്ങൾ ഉണ്ടാകും; കടലിൻ്റെയും തിരമാലകളുടെയും മുഴക്കം നിമിത്തം ഭൂമിയിലെ ജനതകൾക്ക് നിരാശയും പരിഭ്രമവും ഉണ്ടാകും.