Jeremiah 28:4
യെഹോയാക്കീമിന്‍റെ മകൻ യെഹൂദാ രാജാവായ യെഖൊന്യാവിനെയും ബാബേലിലേക്കു പോയ സകല യെഹൂദാബദ്ധന്മാരെയും ഞാൻ ഈ സ്ഥലത്തേക്ക് മടക്കിവരുത്തും; ഞാൻ ബാബേൽരാജാവിന്‍റെ നുകം ഒടിച്ചുകളയും” എന്നു യഹോവയുടെ അരുളപ്പാട്.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Leviticus 26:13നിങ്ങൾ മിസ്രയീമ്യർക്ക് അടിമകളാകാതിരിക്കുവാൻ അവരുടെ ദേശത്തുനിന്ന് നിങ്ങളെ കൊണ്ടുവന്ന നിങ്ങളുടെ ദൈവമായ യഹോവ ഞാൻ ആകുന്നു; ഞാൻ നിങ്ങളുടെ നുകക്കൈകളെ ഒടിച്ചു നിങ്ങളെ നിവർന്നു നടക്കുമാറാക്കിയിരിക്കുന്നു.
2 Kings 25:27യെഹൂദാ രാജാവായ യെഹോയാഖീന്‍റെ പ്രവാസത്തിന്‍റെ മുപ്പത്തേഴാം ആണ്ട് പന്ത്രണ്ടാം മാസം ഇരുപത്തേഴാം തിയ്യതി ബാബേല്‍ രാജാവായ എവീൽ-മെരോദക്ക്, താൻ രാജാവായ ആണ്ടിൽ, യെഹൂദാ രാജാവായ യെഹോയാഖീനെ കടാക്ഷിച്ച് കാരാഗൃഹത്തിൽനിന്നു വിടുവിച്ചു
Jeremiah 2:20“പണ്ടുതന്നെ നീ നുകം തകർത്ത് നിന്‍റെ കയറു പൊട്ടിച്ചു: 2 ‘ഞാൻ അടിമവേല ചെയ്യുകയില്ല’ എന്നു പറഞ്ഞു; 1 ഉയർന്ന കുന്നുകളിന്മേൽ പച്ചയായ വൃക്ഷത്തിൻ കീഴിൽ 2 എല്ലാം നീ വേശ്യയായി കിടന്നു. 1
Jeremiah 22:10മരിച്ചവനെക്കുറിച്ചു കരയണ്ടാ, 2 അവനെക്കുറിച്ചു വിലപിക്കുകയും വേണ്ടാ; 1 നാടുവിട്ടു പോകേണ്ടിവരുന്നവനെക്കുറിച്ചു തന്നെ കരയുവിൻ; 2 അവൻ മടങ്ങിവരുകയില്ല; 2 ജന്മദേശം ഇനി കാണുകയുമില്ല.
Jeremiah 22:26നിന്നെയും നിന്നെ പ്രസവിച്ച അമ്മയെയും നിങ്ങൾ ജനിച്ചതല്ലാത്ത അന്യദേശത്തേക്കു ഞാൻ തള്ളിക്കളയും; അവിടെവച്ചു നിങ്ങൾ മരിക്കും.
Jeremiah 24:5“യിസ്രായേലിന്‍റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഈ സ്ഥലത്തുനിന്നു കൽദയരുടെ ദേശത്തേക്ക് നന്മയ്ക്കായി അയച്ചിരിക്കുന്ന യെഹൂദാബദ്ധന്മാരെ ഈ നല്ല അത്തിപ്പഴംപോലെ ഞാൻ വിചാരിക്കും.