യിരെമ്യാവ് 3:14
“വിശ്വാസത്യാഗികളായ മക്കളേ, മടങ്ങിവരുവിൻ” 2 എന്നു യഹോവയുടെ അരുളപ്പാടു; 1 “ഞാനല്ലോ നിങ്ങളുടെ ഭർത്താവ്; 2 ഞാൻ നിങ്ങളെ പട്ടണത്തിൽ ഒരുവനെയും 2 ഒരു കുടുംബത്തിൽ രണ്ടുപേരെയും വീതം എടുത്ത് 2 സീയോനിലേക്കു കൊണ്ടുവരും.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Isaiah 1:9സൈന്യങ്ങളുടെ യഹോവ 2 നമ്മിൽ ഏതാനുംപേരെ ശേഷിപ്പിച്ചില്ലായിരുന്നെങ്കിൽ 1 നാം സൊദോംപോലെ ആകുമായിരുന്നു; 2 ഗൊമോറായ്ക്കു സദൃശമാകുമായിരുന്നു. 1
Isaiah 10:22യിസ്രായേലേ, നിന്‍റെ ജനം കടല്ക്കരയിലെ മണൽപോലെ ആയിരുന്നാലും അതിൽ ഒരു ശേഷിപ്പു മാത്രം മടങ്ങിവരും; നീതി കവിഞ്ഞൊഴുകുന്ന സംഹാരം നിർണ്ണയിക്കപ്പെട്ടിരിക്കുന്നു.
Isaiah 17:6ഒലിവ് തല്ലുമ്പോൾ വൃക്ഷാഗ്രത്തിൽ രണ്ടു മൂന്നു കായോ 2 ഫലവൃക്ഷത്തിന്‍റെ ശിഖരങ്ങളിൽ നാലഞ്ചു കായോ 1 ഇങ്ങനെ കാലാ പറിക്കുവാൻ ചിലതു ശേഷിച്ചിരിക്കും” 2 എന്നു യിസ്രായേലിന്‍റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.
Isaiah 27:12ആ നാളിൽ യഹോവ നദിമുതൽ മിസ്രയീം തോടുവരെ കറ്റ മെതിക്കും; യിസ്രായേൽ മക്കളേ, നിങ്ങളെ ഓരോന്നായി പെറുക്കി എടുക്കും.
Isaiah 54:5നിന്‍റെ സ്രഷ്ടാവാകുന്നു നിന്‍റെ ഭർത്താവ്; 2 സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവിടുത്തെ നാമം; 1 യിസ്രായേലിന്‍റെ പരിശുദ്ധനാകുന്നു നിന്‍റെ വീണ്ടെടുപ്പുകാരൻ; 2 സർവ്വഭൂമിയുടെയും ദൈവം എന്നു അവിടുന്ന് വിളിക്കപ്പെടുന്നു. 1
Jeremiah 2:2“നീ ചെന്നു യെരൂശലേം കേൾക്കെ വിളിച്ചുപറയേണ്ടത്; ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 മരുഭൂമിയിൽ, വിതയ്ക്കാത്ത ദേശത്തുതന്നെ, 2 നീ എന്നെ അനുഗമിച്ചു നടന്ന നിന്‍റെ യൗവനത്തിലെ ഭക്തിയും 2 വിവാഹം നിശ്ചയിച്ച കാലത്തെ സ്നേഹവും ഞാൻ ഓർക്കുന്നു. 1