യിരെമ്യാവ് 3:15
ഞാൻ നിങ്ങൾക്ക് എന്‍റെ ഹൃദയപ്രകാരമുള്ള ഇടയന്മാരെ നല്കും; അവർ നിങ്ങളെ ജ്ഞാനത്തോടും ബുദ്ധിയോടും കൂടി മേയിക്കും.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
1 Samuel 13:14എന്നാൽ നിന്‍റെ രാജത്വം നിലനില്ക്കയില്ല; യഹോവ നിന്നോട് കല്പിച്ചതിനെ നീ അനുസരിക്കാതിരുന്നതുകൊണ്ട് തന്‍റെ ഹിതം അനുസരിക്കുന്ന മറ്റൊരാളെ യഹോവ അന്വേഷിച്ചിട്ടുണ്ട്; അവനെ യഹോവ തന്‍റെ ജനത്തിന് പ്രഭുവായി നിയമിച്ചിരിക്കുന്നു.”
Isaiah 30:20കർത്താവ് നിങ്ങൾക്ക് കഷ്ടത്തിന്‍റെ അപ്പവും ഞെരുക്കത്തിന്‍റെ വെള്ളവും മാത്രം തന്നാലും ഇനി നിന്‍റെ ഉപദേഷ്ടാവ് മറഞ്ഞിരിക്കുകയില്ല; നിന്‍റെ കണ്ണ് നിന്‍റെ ഉപദേഷ്ടാവിനെ കണ്ടുകൊണ്ടിരിക്കും.
Ezekiel 34:23അവയെ മേയിക്കേണ്ടതിന് ഞാൻ ഒരു ഇടയനെ അവക്കായി നിയമിക്കും; എന്‍റെ ദാസനായ ദാവീദിനെ തന്നെ; അവൻ അവയെ മേയിച്ച്, അവയ്ക്ക് ഇടയനായിരിക്കും.
Micah 5:4എന്നാൽ അവിടുന്ന് യഹോവയുടെ ശക്തിയോടും 2 തന്‍റെ ദൈവമായ യഹോവയുടെ നാമത്തിന്‍റെ മഹിമയോടും കൂടി 1 നിന്ന് തന്‍റെ ആട്ടിൻകൂട്ടത്തെ മേയിക്കും; 2 അവർ നിർഭയം വസിക്കും; 2 അവിടുന്ന് അന്ന് ഭൂമിയുടെ അറ്റങ്ങളോളം മഹാനാകുമല്ലോ. 1
John 10:1ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ആട്ടിൻതൊഴുത്തിലേക്ക് വാതിലിലൂടെ കടക്കാതെ മറ്റു വഴിയായി കയറുന്നവൻ കള്ളനും കവർച്ചക്കാരനും ആകുന്നു.
Acts 20:28ദൈവം തന്‍റെ സ്വന്തരക്തത്താൽ സമ്പാദിച്ചിരിക്കുന്ന ദൈവത്തിന്‍റെ സഭയെ മേയ്ക്കുവാൻ, നിങ്ങളെത്തന്നെയും പരിശുദ്ധാത്മാവ് നിങ്ങളെ അദ്ധ്യക്ഷരാക്കിവച്ച ആട്ടിൻകൂട്ടം മുഴുവനെയും സൂക്ഷിച്ചുകൊള്ളുവിൻ.