യിരെമ്യാവ് 31:35
സൂര്യനെ പകൽ വെളിച്ചത്തിനും 2 ചന്ദ്രൻ്റെയും നക്ഷത്രങ്ങളുടെയും വ്യവസ്ഥയെ രാത്രി വെളിച്ചത്തിനും നിയമിച്ചിരിക്കുന്നവനും 1 കടലിലെ തിരകൾ അലറുവാൻ തക്കവണ്ണം അതിനെ ഇളക്കുന്നവനും 2 സൈന്യങ്ങളുടെ യഹോവ എന്നു നാമമുള്ളവനുമായ 2 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Genesis 1:14“പകലും രാവും തമ്മിൽ വേർതിരിക്കുവാൻ ആകാശവിതാനത്തിൽ വെളിച്ചങ്ങൾ ഉണ്ടാകട്ടെ; അവ അടയാളങ്ങളായും ഋതുക്കളും, ദിവസവും, വർഷങ്ങളും തിരിച്ചറിയുവാനായും ഇരിക്കട്ടെ;
Exodus 14:21മോശെ കടലിന്മേൽ കൈ നീട്ടി; യഹോവ അന്നു രാത്രിമുഴുവനും മഹാശക്തിയുള്ള ഒരു കിഴക്കൻ കാറ്റുകൊണ്ട് കടലിനെ പുറകിലേക്ക് മാറ്റി ഉണങ്ങിയ നിലം ആക്കി; അങ്ങനെ വെള്ളം തമ്മിൽ വേർപിരിഞ്ഞു.
Job 26:12അവിടുന്ന് തന്‍റെ ശക്തികൊണ്ട് സമുദ്രത്തെ ഇളക്കുന്നു; 2 തന്‍റെ വിവേകംകൊണ്ട് രഹബിനെ തകർക്കുന്നു. 1
Job 38:33ആകാശത്തിലെ നിയമങ്ങൾ നീ അറിയുന്നുവോ? 2 അതിനു ഭൂമിമേലുള്ള സ്വാധീനം നിർണ്ണയിക്കാമോ? 1
Psalms 72:5സൂര്യചന്ദ്രന്മാരുള്ള കാലത്തോളം 2 അവന്‍ തലമുറതലമുറയായി ജീവിക്കും + 72:5 സൂര്യചന്ദ്രന്മാരുള്ള കാലത്തോളം അവന്‍ തലമുറതലമുറയായി ജീവിക്കും സൂര്യചന്ദ്രന്മാരുള്ള കാലത്തോളം അവർ തലമുറതലമുറയായി നിന്നെ ഭയപ്പെടട്ടെ . 1
Psalms 74:13അങ്ങേയുടെ ശക്തികൊണ്ട് അവിടുന്ന് സമുദ്രത്തെ വിഭാഗിച്ചു; 2 വെള്ളത്തിലുള്ള തിമിംഗലങ്ങളുടെ തല ഉടച്ചുകളഞ്ഞു. 1