Jeremiah 46:13
ബാബേൽരാജാവായ നെബൂഖദ്നേസർ മിസ്രയീമിനെ ജയിക്കുവാൻ വരുന്നതിനെക്കുറിച്ച് യിരെമ്യാപ്രവാചകനോട് യഹോവ കല്പിച്ച അരുളപ്പാട്. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Isaiah 19:1മിസ്രയീമിനെക്കുറിച്ചുള്ള പ്രവാചകം: 1 യഹോവ വേഗതയുള്ള ഒരു മേഘത്തെ വാഹനമാക്കി മിസ്രയീമിലേക്കു വരുന്നു; 2 അപ്പോൾ മിസ്രയീമിലെ മിഥ്യാമൂർത്തികൾ 1 അവിടുത്തെ സന്നിധിയിങ്കൽ നടുങ്ങുകയും 2 മിസ്രയീമിന്‍റെ ഹൃദയം അതിന്‍റെ ഉള്ളിൽ ഉരുകുകയും ചെയ്യും. 1
Jeremiah 43:10“യിസ്രായേലിന്‍റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ എന്‍റെ ദാസനായ നെബൂഖദ്നേസർ എന്ന ബാബേൽരാജാവിനെ വരുത്തി ഞാൻ കുഴിച്ചിട്ട ഈ കല്ലുകളിന്മേൽ അവന്‍റെ സിംഹാസനം വയ്ക്കും; അവൻ അവയുടെമേൽ തന്‍റെ മണിപ്പന്തൽ നിവർത്തും.
Jeremiah 44:30“ഞാൻ യെഹൂദാ രാജാവായ സിദെക്കീയാവിനെ അവന്‍റെ ശത്രുവും അവനു പ്രാണഹാനി വരുത്തുവാൻ നോക്കിയവനുമായ നെബൂഖദ്നേസർ എന്ന ബാബേൽരാജാവിന്‍റെ കയ്യിൽ ഏല്പിച്ചതുപോലെ ഞാൻ മിസ്രയീം രാജാവായ ഫറവോൻ-ഹോഫ്രയെയും അവന്‍റെ ശത്രുക്കളുടെ കൈയിലും അവനു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവരുടെ കൈയിലും ഏല്പിക്കും” എന്നു യഹോവ അരുളിച്ചെയ്യുന്നു.