Jeremiah 49:2
അതിനാൽ ഞാൻ അമ്മോന്യരുടെ രബ്ബയിൽ 2 യുദ്ധത്തിന്‍റെ ആർപ്പുവിളി കേൾപ്പിക്കുന്ന കാലം വരുന്നു” 2 എന്നു യഹോവയുടെ അരുളപ്പാട്. 1 “അന്നു അത് ശൂന്യമായി കല്ക്കുന്നാകും; 2 അതിന്‍റെ പുത്രീനഗരങ്ങളും തീ പിടിച്ച് വെന്തുപോകും; 1 യിസ്രായേൽ തന്നെ കൈവശമാക്കിയവരെ കൈവശമാക്കും” 2 എന്നു യഹോവ അരുളിച്ചെയ്യുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Deuteronomy 3:11ബാശാൻരാജാവായ ഓഗ് മാത്രമേ മല്ലന്മാരിൽ ശേഷിച്ചിരുന്നുള്ളു; ഇരിമ്പുകൊണ്ടുള്ള അവന്‍റെ കട്ടിൽ അമ്മോന്യനഗരമായ രബ്ബായിൽ ഉണ്ടല്ലോ? അതിന് ഒമ്പത് മുഴം നീളവും നാലു മുഴം വീതിയും ഉണ്ട്. 1 ദേശം വിഭജിക്കുന്നു
2 Samuel 11:1ആ വർഷം വസന്തത്തിൽ, എല്ലായിടത്തുമുള്ള രാജാക്കന്മാർ യുദ്ധത്തിന് പുറപ്പെടുന്ന കാലത്ത് ദാവീദ് യോവാബിനെയും അവനോടുകൂടെ തന്‍റെ ഭടന്മാരെയും എല്ലാ യിസ്രായേലിനെയും അയച്ചു; അവർ അമ്മോന്യരെ നശിപ്പിച്ചു, രബ്ബാപട്ടണം ഉപരോധിച്ചു. ദാവീദ് യെരൂശലേമിൽ തന്നെ താമസിച്ചിരുന്നു.
Psalms 48:11അവിടുത്തെ ന്യായവിധികൾനിമിത്തം സീയോൻപർവ്വതം സന്തോഷിക്കുകയും 2 യെഹൂദാജനം + 48:11 യെഹൂദാജനം യെഹൂദാപുത്രിമാർ ആനന്ദിക്കുകയും ചെയ്യുന്നു. 1
Isaiah 11:14അവർ പടിഞ്ഞാറു ഫെലിസ്ത്യരുടെ മലഞ്ചരിവിന്മേൽ ചാടും; 2 കിഴക്കുള്ളവരെ ഒക്കെയും കൊള്ളയിടും; 1 ഏദോമിന്മേലും മോവാബിന്മേലും കൈവയ്ക്കും; 2 അമ്മോന്യർ അവരെ അനുസരിക്കും. 1
Isaiah 14:2ജനതകൾ അവരെ കൂട്ടി അവരുടെ സ്ഥലത്തേക്ക് കൊണ്ടുവരും; യിസ്രായേൽഗൃഹം അവരെ യഹോവയുടെ ദേശത്തു ദാസന്മാരായും ദാസിമാരായും കൈവശമാക്കിക്കൊള്ളും; അവരെ ബദ്ധന്മാരാക്കിയവരെ അവർ ബദ്ധന്മാരാക്കുകയും തങ്ങളെ പീഡിപ്പിച്ചവരുടെമേൽ ഭരണം നടത്തുകയും ചെയ്യും.
Jeremiah 49:1അമ്മോന്യരെക്കുറിച്ചുള്ള അരുളപ്പാടു. യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 1 “യിസ്രായേലിനു പുത്രന്മാരില്ലയോ? 2 അവന് അവകാശി ഇല്ലയോ? 1 പിന്നെ മല്ക്കോം + 49:1 മല്ക്കോം അവരുടെ രാജാവ് വിഗ്രഹത്തെ ആരാധിക്കുന്നവര്‍ ഗാദിനെ കൈവശമാക്കി, 2 അവന്‍റെ ജനം അതിലെ പട്ടണങ്ങളിൽ താമസിക്കുന്നതെന്ത്? 1