Jeremiah 49:3
“ഹെശ്ബോനേ, വിലപിക്കുക; 2 ഹായി ശൂന്യമായിപ്പോയിരിക്കുന്നുവല്ലോ; 1 രബ്ബയുടെ പുത്രീനഗരങ്ങളേ, നിലവിളിക്കുവിൻ; 2 രട്ടുടുത്തുകൊള്ളുവിൻ; 1 വിലപിച്ചുകൊണ്ട് വേലികൾക്കരികെ ഉഴന്നുനടക്കുവിൻ! 1 മല്ക്കോമും അവന്‍റെ പുരോഹിതന്മാരും പ്രഭുക്കന്മാരും 2 എല്ലാം പ്രവാസത്തിലേക്കു പോകും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
1 Kings 11:5ശലോമോൻ സീദോന്യദേവിയായ അസ്തോരെത്ത് ദേവിയെയും അമ്മോന്യരുടെ മ്ലേച്ഛവിഗ്രഹമായ മില്ക്കോമിനെയും പിൻപറ്റി അവയെ സേവിച്ചു
2 Kings 23:13യെരൂശലേമിനെതിരെ, നാശപർവ്വതത്തിന്‍റെ വലത്തുഭാഗത്ത്, യിസ്രായേൽ രാജാവായ ശലോമോൻ, സീദോന്യരുടെ മ്ലേച്ഛബിംബമായ അസ്തോരെത്ത് ദേവിക്കും മോവാബ്യരുടെ മ്ലേച്ഛബിംബമായ കെമോശിനും അമ്മോന്യരുടെ മ്ലേച്ഛബിംബമായ മില്‍ക്കോമിനും പണിതിരുന്ന പൂജാഗിരികളെയും രാജാവ് അശുദ്ധമാക്കി.
Isaiah 13:6യഹോവയുടെ ന്യായവിധി ദിവസം സമീപിച്ചിരിക്കുകകൊണ്ട് നിലവിളിക്കുവിൻ; 2 അത് സർവ്വശക്തനിൽനിന്ന് സർവ്വനാശംപോലെ വരുന്നു. 1
Isaiah 15:2ബയീത്തും ദീബോനും കരയേണ്ടതിനു 2 പൂജാഗിരികളിൽ കയറിപ്പോയിരിക്കുന്നു; 1 നെബോവിലും മെദേബയിലും 2 മോവാബ് നിലവിളിക്കുന്നു; 1 അവരുടെ തലയെല്ലാം മുണ്ഡനംചെയ്തും 2 താടിയെല്ലാം കത്രിച്ചും ഇരിക്കുന്നു. 1
Isaiah 23:1സോരിനെക്കുറിച്ചുള്ള പ്രവാചകം: 1 തർശ്ശീശ് കപ്പലുകളേ, അലമുറയിടുവിൻ; 2 ഒരു വീടും ശേഷിക്കാത്തവിധവും 1 തുറമുഖം ഇല്ലാത്തവിധവും അത് ശൂന്യമായിരിക്കുന്നു; 2 കിത്തീംദേശത്തുവച്ച് ഇതു അവർക്ക് അറിവു കിട്ടിയിരിക്കുന്നു. 1
Isaiah 32:11സ്വൈരമായിരിക്കുന്ന സ്ത്രീകളേ, വിറയ്ക്കുവിൻ; 2 ചിന്തയില്ലാത്ത പെണ്ണുങ്ങളേ, നടുങ്ങുവിൻ; 1 വസ്ത്രം ഉരിഞ്ഞു നഗ്നരാകുവിൻ; 2 അരയിൽ ചാക്ക് കെട്ടുവിൻ. 1