Judges 18:28
അത് സീദോന് അകലെ ആയിരുന്നതിനാലും, മറ്റു മനുഷ്യരുമായി അവർക്ക് സംസർഗ്ഗം ഇല്ലായ്കയാലും അവരെ വിടുവിപ്പാൻ ആരും ഉണ്ടായിരുന്നില്ല. അത് ബേത്ത്-രെഹോബ് താഴ്വരയിൽ ആയിരുന്നു. ദാന്യർ പട്ടണം വീണ്ടും പണിത് അവിടെ പാർത്തു.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Numbers 13:21അങ്ങനെ അവർ കയറിപ്പോയി, സീൻമരുഭൂമിമുതൽ ഹമാത്തിനുപോകുന്ന വഴിയായി രഹോബ് വരെ ദേശത്തെ ഒറ്റുനോക്കി.
Joshua 19:28ഹെബ്രോൻ, രെഹോബ്, ഹമ്മോൻ, കാനാ, എന്നിവയിലും മഹാനഗരമായ സീദോൻവരെയും ചെല്ലുന്നു.
Judges 18:7അങ്ങനെ ആ അഞ്ചു പുരുഷന്മാരും പുറപ്പെട്ടു ലയീശിലേക്കു ചെന്നു; അവിടുത്തെ ജനം സീദോന്യരെപ്പോലെ സ്വൈരവും സ്വസ്ഥതയും ഉള്ളവരായി നിർഭയം വസിക്കുന്നു; യാതൊരു കാര്യത്തിലും അവർക്ക് ദോഷം ചെയ്‌വാൻ പ്രാപ്തിയുള്ളവൻ ദേശത്ത് ആരുമില്ല + 18:7 യാതൊരു കാര്യത്തിലും അവർക്ക് ദോഷം ചെയ്‌വാൻ പ്രാപ്തിയുള്ളവൻ ദേശത്ത് ആരുമില്ല അവരെ ഭരിക്കുവാന്‍ ഒരു ന്യായധിപനും ഇല്ലായിരുന്നു; അവർ സീദോന്യർക്ക് അകലെ പാർക്കുന്നു; മറ്റുള്ള മനുഷ്യരുമായി + 18:7 മറ്റുള്ള മനുഷ്യരുമായി അരാമ്യജനവുമായി അവർക്ക് സംസർഗ്ഗവുമില്ല എന്നു മനസ്സിലാക്കി.
2 Samuel 14:6എന്നാൽ അങ്ങേയുടെ ഈ ദാസിക്ക് രണ്ടു പുത്രന്മാർ ഉണ്ടായിരുന്നു; അവർ വയലിൽവച്ച് തമ്മിൽ കലഹിച്ചു; അവരെ പിടിച്ചു മാറ്റുവാൻ ആരും ഇല്ലാതിരുന്നതുകൊണ്ട് ഒരുവൻ മറ്റവനെ അടിച്ചുകൊന്നു.
Psalms 7:2അവൻ സിംഹത്തെപ്പോലെ എന്നെ കീറിക്കളയരുതേ; 2 വിടുവിക്കുവാൻ ആരും ഇല്ലാതെയിരിക്കുമ്പോൾ എന്നെ ചീന്തിക്കളയരുതേ. 1
Isaiah 23:4സീദോനേ, ലജ്ജിച്ചുകൊള്ളുക; 2 “എനിക്ക് നോവു കിട്ടിയിട്ടില്ല, 1 ഞാൻ പ്രസവിച്ചിട്ടില്ല, 2 ബാലന്മാരെ പോറ്റിയിട്ടില്ല, 1 കന്യകമാരെ വളർത്തിയിട്ടുമില്ല” 2 എന്നു സമുദ്രം, സമുദ്രദുർഗ്ഗം തന്നെ, പറഞ്ഞിരിക്കുന്നു. 1