Luke 10:21
ആ സമയത്ത് യേശു പരിശുദ്ധാത്മാവിൽ ആനന്ദിച്ചു പറഞ്ഞത്: പിതാവേ, സ്വർഗ്ഗത്തിനും ഭൂമിക്കും കർത്താവായുള്ളോവേ, നീ ഇവ ജ്ഞാനികൾക്കും വിവേകികൾക്കും മറച്ചുവച്ച് ശിശുക്കൾക്ക് വെളിപ്പെടുത്തിയതുകൊണ്ട് ഞാൻ നിന്നെ വാഴ്ത്തുന്നു. അതേ, പിതാവേ, ഇങ്ങനെയല്ലോ നിനക്കു പ്രസാദം തോന്നിയത്.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Psalms 8:2അങ്ങേയുടെ വൈരികൾ നിമിത്തം, 2 ശത്രുവിനെയും പ്രതിയോഗിയെയും നിശ്ശബ്ദരാക്കുവാൻ, 1 ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും 2 വായ് അങ്ങയെ മഹത്വപ്പെടുത്തുന്നു. 1
Psalms 25:14യഹോവയുടെ സഖിത്വം തന്‍റെ ഭക്തന്മാർക്ക് ഉണ്ടാകും; 2 അവിടുന്ന് തന്‍റെ നിയമം അവരെ അറിയിക്കുന്നു. 1
Isaiah 29:18ആ നാളിൽ ചെകിടന്മാർ പുസ്തകത്തിലെ വചനങ്ങളെ കേൾക്കുകയും 2 കരുടന്മാരുടെ കണ്ണുകൾ ഇരുളും അന്ധകാരവും നീങ്ങി കാണുകയും 1
Isaiah 53:11അവൻ തന്‍റെ പ്രയത്നഫലം കണ്ടു തൃപ്തനാകും; 2 നീതിമാനായ എന്‍റെ ദാസൻ തന്‍റെ പരിജ്ഞാനംകൊണ്ടു പലരെയും നീതീകരിക്കും; 2 അവരുടെ അകൃത്യങ്ങളെ അവൻ വഹിക്കും. 1
Isaiah 66:1യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 “സ്വർഗ്ഗം എന്‍റെ സിംഹാസനവും 2 ഭൂമി എന്‍റെ പാദപീഠവും ആകുന്നു; 1 നിങ്ങൾ എനിക്ക് പണിയുന്ന ആലയം ഏതുവിധം? 2 എന്‍റെ വിശ്രാമസ്ഥലവും ഏത്? 1
Matthew 11:25ആ സമയത്തു തന്നെ യേശു ഉത്തരമായി പറഞ്ഞത്: പിതാവേ, സ്വർഗ്ഗത്തിനും ഭൂമിക്കും കർത്താവായുള്ളോവേ, നീ ഇതു ജ്ഞാനികൾക്കും വിവേകികൾക്കും മറച്ച് പഠിപ്പില്ലാത്തവരായി, ശിശുക്കളെപ്പോലെയുള്ളവർക്ക് വെളിപ്പെടുത്തിയതുകൊണ്ട് ഞാൻ നിന്നെ വാഴ്ത്തുന്നു.