Malachi 1:10
“നിങ്ങൾ എന്‍റെ യാഗപീഠത്തിന്മേൽ വെറുതെ തീ കത്തിക്കാതിരിക്കേണ്ടതിനു നിങ്ങളിൽ ആരെങ്കിലും വാതിൽ അടച്ചുകളഞ്ഞാൽ കൊള്ളാമായിരുന്നു; എനിക്ക് നിങ്ങളിൽ പ്രസാദമില്ല” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; “നിങ്ങളുടെ കൈയിൽ നിന്ന് ഞാൻ വഴിപാട് കൈക്കൊൾകയുമില്ല.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Job 1:9അതിന് സാത്താൻ യഹോവയോട്: “ഇയ്യോബ് ദൈവഭക്തനായിരിക്കുന്നത് വെറുതെയല്ല?
Isaiah 1:11“നിങ്ങളുടെ നിരവധിയായ ഹനനയാഗങ്ങൾ എനിക്ക് എന്തിന്?” 2 എന്നു യഹോവ അരുളിച്ചെയ്യുന്നു; 1 “മുട്ടാടുകളെക്കൊണ്ടുള്ള ഹോമയാഗവും 2 തടിപ്പിച്ച മൃഗങ്ങളുടെ മേദസ്സുംകൊണ്ട് എനിക്ക് മതിയായിരിക്കുന്നു; 1 കാളകളുടെയോ കുഞ്ഞാടുകളുടെയോ 2 കോലാട്ടുകൊറ്റന്മാരുടെയോ രക്തം എനിക്ക് ഇഷ്ടമല്ല. 1
Jeremiah 6:13“അവരെല്ലാവരും ആബാലവൃദ്ധം ദ്രവ്യാഗ്രഹികൾ ആകുന്നു; 2 പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ വ്യാജം പ്രവർത്തിക്കുന്നു. 1
Jeremiah 8:10അതുകൊണ്ട് ഞാൻ അവരുടെ ഭാര്യമാരെ അന്യന്മാർക്കും 2 അവരുടെ നിലങ്ങൾ അവയെ കൈവശമാക്കുന്നവർക്കും കൊടുക്കും; 1 അവർ ആബാലവൃദ്ധം ദ്രവ്യാഗ്രഹികൾ ആകുന്നു; 2 പ്രവാചകന്മാരും പുരോഹിതന്മാരും ഒരുപോലെ വ്യാജം പ്രവർത്തിക്കുന്നു. 1
Hosea 5:6അവർ ആടുമാടുകളോടുകൂടി 2 യഹോവയെ അന്വേഷിക്കും; 1 എങ്കിലും അവർ അവനെ കണ്ടെത്തുകയില്ല; 2 അവൻ അവരെ വിട്ടുമാറിയിരിക്കുന്നു. 1
Micah 3:11അതിലെ തലവന്മാർ സമ്മാനം വാങ്ങി ന്യായം വിധിക്കുന്നു; 2 അതിലെ പുരോഹിതന്മാർ കൂലി വാങ്ങി ഉപദേശിക്കുന്നു; 1 അതിലെ പ്രവാചകന്മാർ പണം വാങ്ങി ലക്ഷണം പറയുന്നു; 2 എന്നിട്ടും അവർ യഹോവയിൽ ആശ്രയിച്ച്: 1 “യഹോവ നമ്മുടെ ഇടയിൽ ഇല്ലയോ? 2 അനർത്ഥം നമുക്കു വരുകയില്ല” 2 എന്നു പറയുന്നു. 1