Mark 6:48
കാറ്റ് പ്രതികൂലം ആകകൊണ്ട് അവർ തണ്ടുവലിച്ച് വലയുന്നതു അവൻ കണ്ടു. ഏകദേശം രാത്രി നാലാം യാമത്തിൽ കടലിന്മേൽ നടന്ന് അവരുടെ അടുക്കൽ ചെന്നു അവരെ കടന്നു മുന്നോട്ടു പോകുവാൻ ഭാവിച്ചു.
ബൈബിൾ (മലയാളം)
In The King James Version
In Context
47വൈകുന്നേരം ആയപ്പോൾ പടക് കടലിന്‍റെ നടുവിലും താൻ ഏകനായി കരയിലും ആയിരുന്നു.
49അവൻ കടലിന്മേൽ നടക്കുന്നത് കണ്ടിട്ട് ഭൂതം എന്നു അവർ നിരൂപിച്ചു നിലവിളിച്ചു.
Cross References
Genesis 32:26“എന്നെ വിടുക; നേരം പുലരുന്നുവല്ലോ” എന്നു ആ പുരുഷൻ പറഞ്ഞു. അതിന്: “അങ്ങ് എന്നെ അനുഗ്രഹിച്ചല്ലാതെ ഞാൻ അങ്ങയെ വിടുകയില്ല” എന്നു യാക്കോബ് പറഞ്ഞു.
1 Samuel 11:11പിറ്റെ ദിവസം ശൗല്‍ ജനത്തെ മൂന്നു കൂട്ടമായി വിഭജിച്ചു; അവർ പ്രഭാതയാമത്തിൽ പാളയത്തിന്‍റെ നടുവിലേക്കു ചെന്നു ഉച്ചവരെ അമ്മോന്യരെ സംഹരിച്ചു; ശേഷിച്ചവർ ഒന്നിക്കാതവണ്ണം ചിതറിപ്പോയി.
Psalms 93:4സമുദ്രത്തിലെ വൻതിരകളുടെ ശബ്ദത്തെക്കാളും പെരുവെള്ളങ്ങളുടെ മുഴക്കത്തെക്കാളും 2 ഉയരത്തിൽ യഹോവ മഹിമയുള്ളവൻ. 1
Isaiah 54:11“പീഢ അനുഭവിക്കുന്നവളും കൊടുങ്കാറ്റിനാൽ അടിക്കപ്പെട്ട് ആശ്വാസമറ്റവളും ആയുള്ളവളേ, 2 ഞാൻ നിന്‍റെ കല്ല് അഞ്ജനത്തിൽ + 54:11 അഞ്ജനത്തിൽ രത്നം. പതിക്കുകയും 2 നീലക്കല്ലുകൊണ്ടു + 54:11 നീലക്കല്ലുകൊണ്ടു ഇന്ദ്രനീലക്കല്ല് എന്നും ആകാം. നിന്‍റെ അടിസ്ഥാനം ഇടുകയും ചെയ്യും. 1
Luke 12:38അവൻ രണ്ടാം യാമത്തിൽ + 12:38 രണ്ടാം യാമം എന്നാൽ അർദ്ധരാത്രി (9:30 നു ശേഷം) വന്നാലും മൂന്നാം യാമത്തിൽ + 12:38 മൂന്നാം യാമം എന്നാൽ അതിരാവിലെ മൂന്നുമണിക്കു ശേഷം വന്നാലും അങ്ങനെ കണ്ടു എങ്കിൽ അവർ ഭാഗ്യവാന്മാർ.
John 1:13അവർ രക്തത്തിൽ നിന്നല്ല, ജഡിക ഇഷ്ടത്താലല്ല, പുരുഷന്‍റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചത്.