Matthew 25:29
അങ്ങനെ ഉള്ളവന് ഏവനും ലഭിക്കും; അവനു സമൃദ്ധിയും ഉണ്ടാകും; ഇല്ലാത്തവനോടോ ഉള്ളതുംകൂടെ എടുത്തുകളയും.
ബൈബിൾ (മലയാളം)
In The King James Version
In Context
28ആകയാൽ ആ താലന്തു അവന്‍റെ പക്കൽനിന്ന് എടുത്തു പത്തു താലന്തു ഉള്ളവന് കൊടുക്കുവിൻ.
Cross References
Hosea 2:9അതുകൊണ്ട് തക്കകാലത്ത് എന്‍റെ ധാന്യവും 2 തക്കസമയത്ത് എന്‍റെ വീഞ്ഞും ഞാൻ തിരികെ എടുക്കുകയും 1 അവളുടെ നഗ്നത മറയ്ക്കുവാൻ കൊടുത്തിരുന്ന 2 എന്‍റെ ആട്ടിൻ രോമവും ശണവും എടുത്തുകളയുകയും ചെയ്യും. 1
Matthew 21:41“മുന്തിരിത്തോട്ടത്തിന്‍റെ ഉടമ ആ മോശമായ പ്രവൃത്തി ചെയ്തവരെ അതിക്രൂരമായി നിഗ്രഹിച്ച് തക്കസമയത്ത് അനുഭവം കൊടുക്കുന്ന വേറെ മുന്തിരി കൃഷിക്കാരെ തോട്ടം ഏല്പിക്കും“ എന്നു അവർ അവനോട് പറഞ്ഞു.
Luke 8:18ആകയാൽ നിങ്ങൾ എങ്ങനെ കേൾക്കുന്നു എന്നു സൂക്ഷിച്ചുകൊള്ളുവിൻ, കാരണം ദൈവവചനം കേട്ടിട്ടു മനസ്സിലാകുന്നവനു കൂടുതൽ കിട്ടും; ഇല്ലാത്തവനോടോ ഉണ്ട് എന്നു തോന്നുന്നതും കൂടെ എടുത്തുകളയും.
Luke 12:19എന്നിട്ട് എന്നോടുതന്നെ; നിനക്കു അനേക വർഷങ്ങൾക്കു മതിയായ അനവധി വസ്തുവക സ്വരൂപിച്ചുവെച്ചിരിക്കുന്നു; ആശ്വസിക്ക, തിന്നുക, കുടിക്ക, ആനന്ദിക്ക എന്നു പറയും.
Luke 16:9അനീതിയുള്ള ധനംകൊണ്ട് നിങ്ങൾക്ക് സ്നേഹിതന്മാരെ ഉണ്ടാക്കിക്കൊൾവിൻ എന്നു യേശു അവരോട് പറഞ്ഞു. അത് ഇല്ലാതെയാകുമ്പോൾ അവർ സ്വർഗ്ഗത്തിൽ നിങ്ങളെ സ്വീകരിക്കും.
Luke 19:25കർത്താവേ, അവനു പത്തു റാത്തൽ ഉണ്ടല്ലോ എന്നു അവർ പറഞ്ഞു.