Micah 4:13
“സീയോൻപുത്രിയേ, എഴുന്നേറ്റ് മെതിക്കുക; 2 ഞാൻ നിന്‍റെ കൊമ്പിനെ ഇരിമ്പും 2 നിന്‍റെ കുളമ്പുകളെ താമ്രവും ആക്കും; 1 നീ അനേകജനതകളെ തകർത്തുകളയുകയും 2 അവരുടെ ലാഭം യഹോവയ്ക്കും 2 അവരുടെ സമ്പത്ത് സർവ്വഭൂമിയുടെയും കർത്താവിനും 2 നിവേദിക്കുകയും ചെയ്യും.”
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Deuteronomy 33:25നിന്‍റെ ഓടാമ്പൽ ഇരിമ്പും താമ്രവും ആയിരിക്കട്ടെ. 2 നിന്‍റെ ബലം ജീവപര്യന്തം നില്‍ക്കട്ടെ.” 1
2 Samuel 8:10ദാവീദ് രാജാവിനെ വന്ദനം ചെയ്യുവാനും അവൻ ഹദദേസെരിനോട് യുദ്ധംചെയ്തു അവനെ തോല്പിച്ചതുകൊണ്ടു അവനെ അഭിനന്ദിക്കുവാനും തോയി തന്‍റെ മകൻ യോരാമിനെ രാജാവിന്‍റെ അടുക്കൽ അയച്ചു (ഹദദേസെരിന്നു തോയിയോടു കൂടക്കൂടെ യുദ്ധമുണ്ടായിരുന്നു). യോരാം വെള്ളി, പൊന്നു, താമ്രം എന്നിവകൊണ്ടുള്ള സാധനങ്ങൾ കൊണ്ടുവന്നു.
Psalms 24:1ഭൂമിയും അതിന്‍റെ പൂർണ്ണതയും 2 ഭൂതലവും അതിലെ നിവാസികളും യഹോവയ്ക്കുള്ളതാകുന്നു. 1
Psalms 72:10തർശ്ശീശിലെയും ദ്വീപുകളിലെയും രാജാക്കന്മാർ കാഴ്ച കൊണ്ടുവരട്ടെ; 2 ശെബയിലെയും സെബയിലെയും രാജാക്കന്മാർ കപ്പം കൊടുക്കട്ടെ. 1
Isaiah 18:7ആ കാലത്ത് ദീർഘകായന്മാരും മൃദുചർമ്മികളും ആയ ജനം, 2 ആരംഭംമുതൽ ഇന്നുവരെ ഭയങ്കരമായിരിക്കുന്ന ജനം, 1 അളക്കുന്നതും ചവിട്ടിക്കളയുന്നതും 2 നദികൾ ദേശത്തെ വിഭാഗിക്കുന്നതുമായ ജനത തന്നെ, 1 സൈന്യങ്ങളുടെ യഹോവയുടെ നാമമുള്ള സ്ഥലമായ സീയോൻ പർവ്വതത്തിലേക്കു 2 സൈന്യങ്ങളുടെ യഹോവയ്ക്കു തിരുമുല്‍ക്കാഴ്ച കൊണ്ടുവരും.
Isaiah 41:15“ഇതാ, ഞാൻ നിന്നെ പുതിയതും 2 മൂർച്ചയുള്ളതും പല്ലേറിയതും ആയ മെതിവണ്ടിയാക്കി തീർക്കുന്നു; 1 നീ പർവ്വതങ്ങളെ മെതിച്ചു പൊടിക്കുകയും 2 കുന്നുകളെ പതിർപോലെ ആക്കുകയും ചെയ്യും. 1