Micah 7:1
എനിക്ക് അയ്യോ കഷ്ടം; 2 വേനൽപ്പഴം പറിച്ച ശേഷമെന്നപോലെയും 1 മുന്തിരിപ്പഴം പറിച്ചശേഷം കാലാ പെറുക്കുന്നതുപോലെയും ഞാൻ ആയല്ലോ! 1 തിന്നുവാൻ ഒരു മുന്തിരിക്കുലയും ഇല്ല; 2 ഞാൻ കൊതിക്കുന്ന അത്തിയുടെ ആദ്യഫലവുമില്ല. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Numbers 18:13അവർ അവരുടെ ദേശത്തെ എല്ലാറ്റിൽ നിന്നും യഹോവയ്ക്ക് കൊണ്ടുവരുന്ന ആദ്യഫലങ്ങൾ നിനക്കു ആയിരിക്കേണം; നിന്‍റെ വീട്ടിൽ ശുദ്ധിയുള്ളവനെല്ലാം അത് ഭക്ഷിക്കാം.
Proverbs 20:6മിക്ക മനുഷ്യരും തങ്ങളോട് ദയാലുവായ ഒരുവനെ കാണും; 2 എന്നാൽ വിശ്വസ്തനായ ഒരുവനെ ആർക്ക് കണ്ടെത്താനാകും? 1
Isaiah 17:6ഒലിവ് തല്ലുമ്പോൾ വൃക്ഷാഗ്രത്തിൽ രണ്ടു മൂന്നു കായോ 2 ഫലവൃക്ഷത്തിന്‍റെ ശിഖരങ്ങളിൽ നാലഞ്ചു കായോ 1 ഇങ്ങനെ കാലാ പറിക്കുവാൻ ചിലതു ശേഷിച്ചിരിക്കും” 2 എന്നു യിസ്രായേലിന്‍റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു.
Isaiah 24:16“നീതിമാന് മഹത്ത്വം” എന്നിങ്ങനെ ഭൂമിയുടെ അറ്റത്തുനിന്നു 2 കീർത്തനം പാടുന്നതു ഞങ്ങൾ കേട്ടു; 1 ഞാനോ: “എനിക്ക് ക്ഷയം, എനിക്ക് ക്ഷയം, എനിക്ക് അയ്യോ കഷ്ടം!” എന്നു പറഞ്ഞു. 2 “ദ്രോഹികൾ ദ്രോഹം ചെയ്തിരിക്കുന്നു; 2 ദ്രോഹികൾ മഹാദ്രോഹം ചെയ്തിരിക്കുന്നു.” 1
Jeremiah 4:31ഈറ്റുനോവു കിട്ടിയവളുടെയും കടിഞ്ഞൂൽകുട്ടിയെ 2 പ്രസവിക്കുന്നവളുടെയും ഞരക്കംപോലെ ഒരു ശബ്ദം ഞാൻ കേട്ടു; 1 നെടുവീർപ്പിട്ടും കൈമലർത്തിയുംകൊണ്ട്: 2 ‘അയ്യോ കഷ്ടം! എന്‍റെ പ്രാണൻ കൊലപാതകന്മാരുടെ മുമ്പിൽ ക്ഷയിച്ചുപോകുന്നു’ 2 എന്നു പറയുന്ന സീയോൻപുത്രിയുടെ ശബ്ദം തന്നെ.”
Jeremiah 15:10എന്‍റെ അമ്മേ, സർവ്വദേശത്തിനും കലഹക്കാരനും വിവാദക്കാരനും ആയിരിക്കുന്ന എന്നെ നീ പ്രസവിച്ചുവല്ലോ, അയ്യോ കഷ്ടം! ഞാൻ പലിശയ്ക്കു കൊടുത്തിട്ടില്ല; എനിക്ക് ആരും പലിശ തന്നിട്ടുമില്ല; എന്നിട്ടും അവരെല്ലാവരും എന്നെ ശപിക്കുന്നു.