Proverbs 11:29
സ്വഭവനത്തെ വലയ്ക്കുന്നവന്‍റെ അവകാശം വായുവത്രെ; 2 ഭോഷൻ ജ്ഞാനഹൃദയന് ദാസനായിത്തീരും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
28തന്‍റെ സമ്പത്തിൽ ആശ്രയിക്കുന്നവൻ വീഴും; 2 നീതിമാന്മാർ പച്ചയിലപോലെ തഴയ്ക്കും. 1
30നീതിമാന് ജീവവൃക്ഷം പ്രതിഫലം; 2 ജ്ഞാനിയായവൻ ആത്മാക്കളെ നേടുന്നു. 1
Cross References
Genesis 34:30അപ്പോൾ യാക്കോബ് ശിമെയോനോടും ലേവിയോടും: “ഈ ദേശനിവാസികളായ കനാന്യരുടെയും പെരിസ്യരുടെയും ഇടയിൽ നിങ്ങൾ എന്നെ നാറ്റിച്ചു വിഷമത്തിലാക്കിയിരിക്കുന്നു; ഞാൻ ആൾബലം കുറവുള്ളവനല്ലോ; അവർ എനിക്ക് വിരോധമായി കൂട്ടംകൂടി എന്നെ തോല്പിക്കുകയും ഞാനും എന്‍റെ ഭവനവും നശിക്കുകയും ചെയ്യും” എന്നു പറഞ്ഞു.
1 Samuel 25:3അവൻ കാലേബ് വംശക്കാരൻ ആയിരുന്നു. അവന്‍റെ പേര് നാബാൽ എന്നും അവന്‍റെ ഭാര്യയുടെ പേര് അബീഗയിൽ എന്നും ആയിരുന്നു. അവൾ നല്ല വിവേകമുള്ളവളും സുന്ദരിയും ആയിരുന്നു. അവൻ ദയയില്ലാത്തവനും തിന്മപ്രവർത്തിക്കുന്നവനും ആയിരുന്നു.
1 Samuel 25:38പത്തു ദിവസം കഴിഞ്ഞശേഷം യഹോവ നാബാലിനെ ദണ്ഡിപ്പിച്ചു. അവൻ മരിച്ചുപോയി.
Proverbs 15:27ദുരാഗ്രഹി തന്‍റെ ഭവനത്തെ വലയ്ക്കുന്നു; 2 കോഴ വെറുക്കുന്നവൻ ജീവിച്ചിരിക്കും. 1
Hosea 8:7“അവർ കാറ്റ് വിതച്ച്, ചുഴലിക്കാറ്റ് കൊയ്യും; 2 ചെടികളിൽ തണ്ടിൽ കതിരില്ല, 1 അവ ധാന്യമാവ് നല്കുകയുമില്ല; 2 നല്കിയാലും അന്യർ അത് തിന്നുകളയും. 1