Proverbs 11:28
തന്‍റെ സമ്പത്തിൽ ആശ്രയിക്കുന്നവൻ വീഴും; 2 നീതിമാന്മാർ പച്ചയിലപോലെ തഴയ്ക്കും. 1
ബൈബിൾ (മലയാളം)
In The King James Version
He that trusteth in his riches shall fall: but the righteous shall flourish as a branch.
In Context
27നന്മയ്ക്കായി ഉത്സാഹിക്കുന്നവൻ പ്രീതി സമ്പാദിക്കുന്നു; 2 തിന്മ തേടുന്നവന് അത് തന്നെ ലഭിക്കും. 1
29സ്വഭവനത്തെ വലയ്ക്കുന്നവന്‍റെ അവകാശം വായുവത്രെ; 2 ഭോഷൻ ജ്ഞാനഹൃദയന് ദാസനായിത്തീരും. 1
Cross References
Job 31:24“ഞാൻ പൊന്ന് എന്‍റെ ശരണമാക്കിയെങ്കിൽ, 2 തങ്കത്തോട് നീ എന്‍റെ ആശ്രയം എന്നു പറഞ്ഞുവെങ്കിൽ, 1
Psalms 49:6തന്‍റെ സമ്പത്തിൽ ആശ്രയിക്കുകയും 2 ധനസമൃദ്ധിയിൽ പ്രശംസിക്കുകയും ചെയ്യുന്നു. 1
Psalms 62:10പീഡനത്തിൽ ആശ്രയിക്കരുത്; കവർച്ചയിൽ മയങ്ങിപ്പോകരുത്; 2 സമ്പത്ത് വർദ്ധിച്ചാൽ അതിൽ മനസ്സ് വയ്ക്കരുത്; 1
Proverbs 10:15ധനവാന് തന്‍റെ സമ്പത്ത് അവന് ഉറപ്പുള്ള ഒരു പട്ടണം; 2 എളിയവരുടെ നാശമോ അവരുടെ ദാരിദ്ര്യം തന്നെ. 1
Jeremiah 17:8അവൻ വെള്ളത്തിനരികിൽ നട്ടിരിക്കുന്നതും 2 ആറ്റരികിൽ വേരൂന്നിയിരിക്കുന്നതുമായ വൃക്ഷംപോലെയാകും; 1 ഉഷ്ണം തട്ടുമ്പോൾ അത് പേടിക്കുകയില്ല; 2 അതിന്‍റെ ഇല പച്ചയായിരിക്കും; 1 വരൾച്ചയുള്ള കാലത്തും വാട്ടം തട്ടാതെ 2 ഫലം കായിച്ചുകൊണ്ടിരിക്കും. 1
Luke 12:20ദൈവമോ അവനോട്: മൂഢാ, ഈ രാത്രിയിൽ നിന്‍റെ പ്രാണനെ നിന്നോട് ചോദിക്കും. പിന്നെ നീ ഒരുക്കിവെച്ചത് ആർക്കാകും? എന്നു പറഞ്ഞു.