Proverbs 25:8
ബദ്ധപ്പെട്ട് വ്യവഹാരത്തിന് പുറപ്പെടരുത്; 2 അല്ലെങ്കിൽ ഒടുവിൽ കൂട്ടുകാരൻ നിന്നെ ലജ്ജിപ്പിച്ചാൽ നീ എന്ത് ചെയ്യും? 1
ബൈബിൾ (മലയാളം)
In The King James Version
In Context
9നിന്‍റെ വഴക്ക് കൂട്ടുകാരനുമായി പറഞ്ഞു തീർക്കുക; 2 എന്നാൽ മറ്റൊരുത്തന്‍റെ രഹസ്യം വെളിപ്പെടുത്തരുത്. 1
Cross References
2 Samuel 2:26അപ്പോൾ അബ്നേർ യോവാബിനോട്: “വാൾ എന്നും സംഹരിച്ചുകൊണ്ടിരിക്കണമോ? അതിന്‍റെ അവസാനം ദുഃഖകരമായിരിക്കുമെന്ന് നീ അറിയുന്നില്ലയോ? സഹോദരന്മാരെ പിന്തുടരുന്നത് മതിയാക്കുന്നതിന് ജനത്തോട് കല്പിക്കുവാൻ നീ എത്രത്തോളം താമസിക്കും?” എന്നു വിളിച്ചു പറഞ്ഞു.
2 Kings 14:8ആ കാലത്ത് അമസ്യാവ് യേഹൂവിന്‍റെ മകനായ യെഹോവാഹാസിന്‍റെ മകൻ യെഹോവാശ് എന്ന യിസ്രായേൽ രാജാവിന്‍റെ അടുക്കൽ ദൂതന്മാരെ അയച്ചു: “വരിക, നാം തമ്മിൽ യുദ്ധത്തിൽ ഒന്ന് നോക്കാം” എന്നു പറയിച്ചു.
Proverbs 17:14കലഹത്തിന്‍റെ ആരംഭം മടവെട്ടി വെള്ളം വിടുന്നതുപോലെ; 2 ആകയാൽ കലഹമാകുംമുമ്പ് തർക്കം നിർത്തിക്കളയുക. 1
Proverbs 30:33പാല് കടഞ്ഞാൽ വെണ്ണയുണ്ടാകും; 2 മൂക്കു ഞെക്കിയാൽ ചോര വരും; 2 കോപം ഇളക്കിയാൽ വഴക്കുണ്ടാകും.
Jeremiah 5:31പ്രവാചകന്മാർ വ്യാജമായി പ്രവചിക്കുന്നു 2 പുരോഹിതന്മാർ സ്വേച്ഛാധികാരം നടത്തുന്നു; 1 എന്‍റെ ജനത്തിനോ അത് ഇഷ്ടം ആകുന്നു; 2 എന്നാൽ അവസാനം നിങ്ങൾ എന്ത് ചെയ്യും?”
Luke 14:31അല്ല, ഒരു രാജാവ് മറ്റൊരു രാജാവിനോടു യുദ്ധത്തിനു പുറപ്പെടുന്നതിന് മുമ്പ് ഇരുന്നു, ഇരുപതിനായിരവുമായി വരുന്നവനോട് താൻ പതിനായിരവുമായി എതിർത്താൽ മതിയോ എന്നു ആലോചിക്കും.