സങ്കീർത്തനങ്ങൾ 102:2
കഷ്ടദിവസത്തിൽ തിരുമുഖം എനിക്ക് മറയ്ക്കരുതേ; 2 അങ്ങേയുടെ ചെവി എങ്കലേക്ക് ചായിക്കേണമേ; 1 ഞാൻ വിളിക്കുന്ന നാളിൽ വേഗത്തിൽ എനിക്ക് ഉത്തരമരുളേണമേ. 1
ബൈബിൾ (മലയാളം)
In The King James Version
In Context
1യഹോവേ, എന്‍റെ പ്രാർത്ഥന കേൾക്കേണമേ; 2 എന്‍റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ. 1
3എന്‍റെ നാളുകൾ പുകപോലെ കഴിഞ്ഞുപോകുന്നു; 2 എന്‍റെ അസ്ഥികൾ തീക്കൊള്ളിപോലെ വെന്തിരിക്കുന്നു. 1
Read all of സങ്കീർത്തനങ്ങൾ 102
Cross References
Exodus 2:24ദൈവം അവരുടെ നിലവിളി കേട്ടു; ദൈവം അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും തനിക്കുള്ള നിയമം ഓർത്തു.
Job 34:29വഷളനായ മനുഷ്യൻ ഭരിക്കാതിരിക്കേണ്ടതിനും 2 ജനത്തെ കുടുക്കുവാൻ ആരും ഇല്ലാതിരിക്കേണ്ടതിനും 1
Psalms 17:1യഹോവേ, എന്‍റെ ന്യായമായ കാര്യം കേൾക്കേണമേ, 2 എന്‍റെ നിലവിളി ശ്രദ്ധിക്കേണമേ. 1 കപടമില്ലാത്ത അധരങ്ങളിൽനിന്നുള്ള 2 എന്‍റെ പ്രാർത്ഥന ചെവിക്കൊള്ളേണമേ. 1
Psalms 27:9തിരുമുഖം എനിക്ക് മറയ്ക്കരുതേ; 2 അടിയനെ കോപത്തോടെ തള്ളിക്കളയരുതേ; 1 അവിടുന്ന് എനിക്ക് തുണയായിരിക്കുന്നു; 2 എന്‍റെ രക്ഷയുടെ ദൈവമേ, എന്നെ തള്ളിക്കളയരുതേ; ഉപേക്ഷിക്കുകയും അരുതേ. 1
Psalms 40:13യഹോവേ, എന്നെ വിടുവിക്കുവാൻ ഇഷ്ടം തോന്നേണമേ; 2 യഹോവേ, എന്നെ സഹായിക്കുവാൻ വേഗം വരേണമേ. 1
Psalms 70:1ദൈവമേ, എന്നെ വിടുവിക്കുവാൻ, 2 യഹോവേ, എന്നെ സഹായിക്കുവാൻ വേഗം വരേണമേ. 1