സങ്കീർത്തനങ്ങൾ 42:2
എന്‍റെ ആത്മാവ് ദൈവത്തിനായി, ജീവനുള്ള ദൈവത്തിനായി തന്നെ, ദാഹിക്കുന്നു; 2 ഞാൻ എപ്പോൾ ദൈവസന്നിധിയിൽ ചെല്ലുവാനിടയാകും?. 1
ബൈബിൾ (മലയാളം)
In The King James Version
My soul thirsteth for God, for the living God: when shall I come and appear before God?
In Context
Cross References
Joshua 3:10യോശുവ പറഞ്ഞതെന്തെന്നാൽ: “ജീവനുള്ള ദൈവം നിങ്ങളുടെ ഇടയിൽ ഉണ്ട്; അവൻ നിങ്ങളുടെ മുമ്പിൽനിന്ന് കനാന്യർ, ഹിത്യർ, ഹിവ്യർ, പെരിസ്യർ, ഗിർഗ്ഗശ്യർ, അമോര്യർ, യെബൂസ്യർ എന്നിവരെ നീക്കിക്കളയും എന്നു നിങ്ങൾ ഇതിനാൽ അറിയും.
Psalms 27:4ഞാൻ യഹോവയോട് ഒരു കാര്യം അപേക്ഷിച്ചു; അത് തന്നെ ഞാൻ ആഗ്രഹിക്കുന്നു; 2 യഹോവയുടെ സൗന്ദര്യം കാണുവാനും അവിടുത്തെ മന്ദിരത്തിൽ ധ്യാനിക്കുവാനും 2 എന്‍റെ ആയുഷ്കാലമെല്ലാം ഞാൻ യഹോവയുടെ ആലയത്തിൽ വസിക്കേണ്ടതിനു തന്നെ. 1
Psalms 43:4ഞാൻ ദൈവത്തിന്‍റെ യാഗപീഠത്തിലേക്ക്, 2 എന്‍റെ പരമാനന്ദമായ ദൈവത്തിങ്കലേക്ക് ചെല്ലും; 1 ദൈവമേ, എന്‍റെ ദൈവമേ, 2 കിന്നരം കൊണ്ടു ഞാൻ അങ്ങയെ സ്തുതിക്കും. 1
Psalms 63:3അവിടുത്തെ ദയ ജീവനെക്കാൾ നല്ലതാകുന്നു; 2 എന്‍റെ അധരങ്ങൾ അങ്ങയെ സ്തുതിക്കും. 1
Psalms 84:4അങ്ങേയുടെ ആലയത്തിൽ വസിക്കുന്നവർ ഭാഗ്യവാന്മാർ; 2 അവർ അങ്ങയെ നിത്യം സ്തുതിച്ചുകൊണ്ടിരിക്കും. സേലാ. 1
Psalms 84:10അങ്ങേയുടെ പ്രാകാരങ്ങളിൽ കഴിക്കുന്ന ഒരു ദിവസം 2 വേറെ ആയിരം ദിവസത്തേക്കാൾ ഉത്തമമല്ലയോ? 1 ദുഷ്ടന്മാരുടെ കൂടാരങ്ങളിൽ വസിക്കുന്നതിനെക്കാൾ 2 എന്‍റെ ദൈവത്തിന്‍റെ ആലയത്തിൽ വാതിൽ കാവല്ക്കാരനായിരിക്കുന്നതാണ് എനിക്ക് ഏറെ ഇഷ്ടം. 1