Zechariah 12:6
ആ നാളിൽ ഞാൻ യെഹൂദാമേധാവികളെ വിറകിന്‍റെ ഇടയിൽ തീച്ചട്ടിപോലെയും കറ്റയുടെ ഇടയിൽ തീപ്പന്തംപോലെയും ആക്കും; അവർ വലത്തുഭാഗത്തും ഇടത്തുഭാഗത്തും ചുറ്റുമുള്ള സകലജനതകളെയും തിന്നുകളയും; യെരൂശലേമിനു സ്വസ്ഥാനത്ത്, യെരൂശലേമിൽ തന്നെ, വീണ്ടും നിവാസികൾ ഉണ്ടാകും.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Psalms 149:6അവരുടെ വായിൽ ദൈവത്തിന്‍റെ പുകഴ്ചകളും 2 അവരുടെ കയ്യിൽ ഇരുവായ്ത്തലയുള്ള വാളും ഉണ്ടായിരിക്കട്ടെ. 1
Isaiah 10:16അതുകൊണ്ട് സൈന്യങ്ങളുടെ യഹോവയായ കർത്താവ് 2 അവന്‍റെ തടിച്ചുകൊഴുത്തവരുടെ ഇടയിൽ ക്ഷയം അയയ്ക്കും; 1 അവന്‍റെ മഹത്ത്വത്തിൻ കീഴിൽ 2 തീ കത്തുംപോലെ ഒന്ന് കത്തും. 1
Isaiah 54:3നീ ഇടത്തോട്ടും വലത്തോട്ടും പരക്കും; 2 നിന്‍റെ സന്തതി ജനതകളുടെ ദേശം കൈവശമാക്കുകയും 2 ശൂന്യനഗരങ്ങളിൽ നിവാസികളെ പാർപ്പിക്കുകയും ചെയ്യും. 1
Jeremiah 31:38“ഈ നഗരം ഹനനേൽ ഗോപുരംമുതൽ കോൺവാതിൽവരെ യഹോവയ്ക്കായി പണിയുവാനുള്ള കാലം വരും” എന്നു യഹോവയുടെ അരുളപ്പാടു.
Daniel 2:34തിരുമനസ്സുകൊണ്ട് നോക്കിക്കൊണ്ടിരിക്കുമ്പോൾ കൈ തൊടാതെ ഒരു കല്ല് പറിഞ്ഞുവന്ന് ബിംബത്തെ ഇരിമ്പും കളിമണ്ണുംകൊണ്ടുള്ള കാലിൽ അടിച്ച് തകർത്തുകളഞ്ഞു.
Obadiah 1:18അന്ന് യാക്കോബ് ഗൃഹം തീയും 2 യോസേഫ് ഗൃഹം ജ്വാലയും 1 ഏശാവുഗൃഹം വയ്ക്കോലും ആയിരിക്കും; 2 അവർ അവരെ കത്തിച്ച് ദഹിപ്പിച്ചുകളയും; 2 ഏശാവുഗൃഹത്തിന് ശേഷിപ്പുണ്ടാകുകയില്ല” യഹോവയല്ലയോ അരുളിച്ചെയ്തിരിക്കുന്നത്. 1