Obadiah 1:18
അന്ന് യാക്കോബ് ഗൃഹം തീയും 2 യോസേഫ് ഗൃഹം ജ്വാലയും 1 ഏശാവുഗൃഹം വയ്ക്കോലും ആയിരിക്കും; 2 അവർ അവരെ കത്തിച്ച് ദഹിപ്പിച്ചുകളയും; 2 ഏശാവുഗൃഹത്തിന് ശേഷിപ്പുണ്ടാകുകയില്ല” യഹോവയല്ലയോ അരുളിച്ചെയ്തിരിക്കുന്നത്. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
2 Samuel 19:20അടിയൻ പാപം ചെയ്തിരിക്കുന്നു എന്നു അറിയുന്നു; അതുകൊണ്ട് അടിയൻ ഇതാ, എന്‍റെ യജമാനനായ രാജാവിനെ എതിരേല്‍ക്കേണ്ടത്തിന് ഇറങ്ങിവരുവാൻ യോസേഫിന്‍റെ സകലഗൃഹത്തെക്കാളും മുമ്പനായി ഇന്ന് വന്നിരിക്കുന്നു” എന്നു പറഞ്ഞു.
Isaiah 5:24അതുകൊണ്ട് തീനാവു വൈക്കോലിനെ തിന്നുകളയുകയും 2 ഉണക്കപ്പുല്ല് ജ്വാലയാൽ ദഹിച്ചുപോകുകയും ചെയ്യുന്നതുപോലെ 1 അവരുടെ വേര് ജീർണ്ണിച്ചുപോകും; 2 അവരുടെ പുഷ്പം പൊടിപോലെ പറന്നുപോകും; 1 അവർ സൈന്യങ്ങളുടെ യഹോവയുടെ ന്യായപ്രമാണത്തെ ഉപേക്ഷിച്ചു, 2 യിസ്രായേലിൻ പരിശുദ്ധദൈവത്തിന്‍റെ വചനത്തെ നിന്ദിച്ചുകളഞ്ഞിരിക്കുന്നു. 1
Isaiah 31:9ഭീതിഹേതുവായി അവരുടെ പാറ പൊയ്പോകും; 2 അവരുടെ പ്രഭുക്കന്മാർ കൊടി കണ്ടു നടുങ്ങിപ്പോകും” 1 എന്നു സീയോനിൽ തീയും 2 യെരൂശലേമിൽ ചൂളയും ഉള്ള യഹോവയുടെ അരുളപ്പാടു.
Ezekiel 37:16മനുഷ്യപുത്രാ, നീ ഒരു വടി എടുത്ത് അതിന്മേൽ: ‘യെഹൂദായ്ക്കും അവനോട് ചേർന്നിരിക്കുന്ന യിസ്രായേൽമക്കൾക്കും’ എന്നു എഴുതിവയ്ക്കുക; പിന്നെ മറ്റൊരു വടി എടുത്ത് അതിന്മേൽ: ‘എഫ്രയീമിന്‍റെ വടിയായ യോസേഫിനും അവനോട് ചേർന്നിരിക്കുന്ന എല്ലാ യിസ്രായേൽ ഗൃഹത്തിനും’ എന്നു എഴുതിവയ്ക്കുക.
Joel 2:5അവർ പർവ്വതശിഖരങ്ങളിൽ 2 രഥങ്ങളുടെ മുഴക്കംപോലെ കുതിച്ചുചാടുന്നു; 1 അഗ്നിജ്വാല വൈക്കോലിനെ ദഹിപ്പിക്കുന്ന ശബ്ദംപോലെയും 2 പടയ്ക്ക് അണിനിരക്കുന്ന ശക്തിയുള്ള പടജ്ജനം പോലെയും തന്നെ. 1
Amos 6:6നിങ്ങൾ കലശങ്ങളിൽ വീഞ്ഞ് കുടിക്കുകയും 2 വിശേഷതൈലം പൂശുകയും ചെയ്യുന്നു; 2 യോസേഫിന്‍റെ കഷ്ടതയെക്കുറിച്ച് വ്യസനിക്കുന്നില്ലതാനും. 1