Zechariah 9:14
യഹോവ അവർക്ക് മീതെ പ്രത്യക്ഷനാകും; 2 അവന്‍റെ അസ്ത്രം മിന്നൽപോലെ പുറപ്പെടും; 1 യഹോവയായ കർത്താവ് കാഹളം ഊതി 2 തെക്കൻ ചുഴലിക്കാറ്റുകളിൽ വരും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Exodus 14:24പ്രഭാതയാമത്തിൽ യഹോവ അഗ്നിമേഘസ്തംഭത്തിൽനിന്ന് മിസ്രയീം സൈന്യത്തെ നോക്കി അവരെ പരിഭ്രാന്തരാക്കി.
Joshua 10:11അങ്ങനെ അവർ യിസ്രായേലിന്‍റെ മുമ്പിൽനിന്ന് ഓടി; ബേത്ത്-ഹോരോൻ ഇറക്കം മുതൽ അസേക്കവരെ യഹോവ ആകാശത്തിൽ നിന്ന് അവരുടെ മേൽ വലിയ ആലിപ്പഴം പെയ്യിച്ച് അവരെ കൊന്നു. യിസ്രായേൽ മക്കൾ വാൾകൊണ്ട് കൊന്നവരെക്കാൾ കല്മഴയാൽ മരിച്ചുപോയവർ അധികം ആയിരുന്നു.
Job 37:9ദക്ഷിണമണ്ഡലത്തിൽനിന്ന് കൊടുങ്കാറ്റും 2 ഉത്തരദിക്കിൽനിന്ന് കുളിരും വരുന്നു. 1
Psalms 18:15യഹോവേ, അവിടുത്തെ ശാസനയാലും 2 അങ്ങേയുടെ മൂക്കിലെ ശ്വാസത്തിന്‍റെ പ്രവാഹത്തിന്‍റെ ശക്തിയാലും 1 സമുദ്രപാതകൾ തെളിഞ്ഞുവന്നു; 2 ഭൂമിയുടെ അടിസ്ഥാനങ്ങൾ വെളിപ്പെട്ടു. 1
Psalms 77:17മേഘങ്ങൾ വെള്ളം ചൊരിഞ്ഞു; 2 ആകാശം ഇടിനാദം മുഴക്കി; 2 അങ്ങേയുടെ അസ്ത്രങ്ങൾ പരക്കെ പറന്നു. 1
Isaiah 18:3ഭൂതലത്തിലെ സർവ്വനിവാസികളും 2 ഭൂമിയിൽ വസിക്കുന്നവരും ആയുള്ളവരേ, 1 പർവ്വതത്തിന്മേൽ കൊടി ഉയർത്തുമ്പോൾ, 2 നിങ്ങൾ നോക്കുവിൻ; 2 കാഹളം ഊതുമ്പോൾ കേൾക്കുവിൻ. 1