സെഫന്യാവ് 1:16
ഉറപ്പുള്ള പട്ടണങ്ങൾക്കും 2 ഉയരമുള്ള കൊത്തളങ്ങൾക്കും 1 വിരോധമായി കാഹളനാദവും ആരവവും 2 ഉള്ള ദിവസം തന്നെ. 1
ബൈബിൾ (മലയാളം)
In The King James Version
A day of the trumpet and alarm against the fenced cities, and against the high towers.
In Context
Cross References
Joshua 6:20അനന്തരം ജനം ആർപ്പിടുകയും പുരോഹിതന്മാർ കാഹളം ഊതുകയും ചെയ്തു; ജനം കാഹളനാദം കേട്ട് അത്യുച്ചത്തിൽ ആർപ്പിട്ടപ്പോൾ മതിൽ വീണു; ജനം ഓരോരുത്തൻ നേരെ മുമ്പോട്ട് കടന്ന് പട്ടണം പിടിച്ചു.
Isaiah 2:12സൈന്യങ്ങളുടെ യഹോവയുടെ നാൾ 2 അഹങ്കാരവും ഉന്നതഭാവവും ഉള്ള എല്ലാറ്റിന്മേലും 1 നിഗളമുള്ള എല്ലാറ്റിന്മേലും വരും; 2 അവ താണുപോകും. 1
Isaiah 32:14കൊട്ടാരം ഉപേക്ഷിക്കപ്പെടും; 2 ജനപുഷ്ടിയുള്ള നഗരം നിർജ്ജനമായിത്തീരും; 1 കുന്നും കാവല്‍ഗോപുരവും സദാകാലത്തേക്കും ഗുഹകളായി ഭവിക്കും; 2 അവ കാട്ടുകഴുതകളുടെ സന്തോഷസ്ഥാനവും 2 ആട്ടിൻ കൂട്ടങ്ങളുടെ മേച്ചിൽപുറവും ആയിരിക്കും. 1
Jeremiah 4:19അയ്യോ എന്‍റെ ഉള്ളം, എന്‍റെ ഉള്ളം! ഞാൻ അതിവേദനയിൽ ആയിരിക്കുന്നു; 2 അയ്യോ എന്‍റെ ഹൃദയഭിത്തികൾ! എന്‍റെ നെഞ്ചിടിക്കുന്നു; 1 എനിക്ക് മിണ്ടാതെ ഇരുന്നുകൂടാ; 2 എന്‍റെ ഉള്ളം കാഹളനാദവും യുദ്ധത്തിന്‍റെ ആർപ്പുവിളിയും കേട്ടിരിക്കുന്നു. 1
Jeremiah 8:16അവന്‍റെ കുതിരകളുടെ മുക്കുറ ശബ്ദം 2 ദാനിൽനിന്നു കേൾക്കുന്നു; 1 അവന്‍റെ ആൺകുതിരകളുടെ മദഗർജ്ജനംകൊണ്ടു 2 ദേശമെല്ലാം വിറയ്ക്കുന്നു; 1 അവ വന്ന് ദേശത്തെയും അതിലുള്ള സകലത്തെയും 2 നഗരത്തെയും അതിൽ വസിക്കുന്നവരെയും വിഴുങ്ങിക്കളയും. 1
Hosea 5:8ഗിബെയയിൽ ആട്ടിൻകൊമ്പും 2 രാമയിൽ കാഹളവും ഊതുവിൻ; 1 ബേത്ത്-ആവെനിൽ പോർവിളി മുഴക്കുവിൻ; 2 ബെന്യാമീനേ, ഞങ്ങൾ നിന്‍റെ പിറകെ വരുന്നു. 1