The Bible Software
1 ദിനവൃത്താന്തം · സത്യവേദപുസ്തകം

1 ദിനവൃത്താന്തം 3

1ഹെബ്രോനിൽവെച്ചു ദാവീദിന്നു ജനിച്ച പുത്രന്മാരാവിതു: യിസ്രെയേൽക്കാരത്തിയായ അഹീനോവാം പ്രസവിച്ച അമ്നോൻ ആദ്യ ജാതൻ; കർമ്മേൽക്കാരത്തിയായ അബിഗയിൽ പ്രസവിച്ച ദാനീയേൽ രണ്ടാമൻ;

2ഗെശൂർ രാജാവായ തൽമായിയുടെ മകളായ മയഖയുടെ മകൻ അബ്ശാലോം മൂന്നാമൻ; ഹഗ്ഗീത്തിന്റെ മകൻ അദോനീയാവു നാലാമൻ;

3അബീതാൽ പ്രസവിച്ച ശെഫത്യാവു അഞ്ചാമൻ; അവന്റെ ഭാര്യ എഗ്ളാ പ്രസവിച്ച യിഥ്രെയാം ആറാമൻ.

4ഈ ആറുപേരും അവന്നു ഹെബ്രോനിൽവെച്ചു ജനിച്ചു; അവിടെ അവൻ ഏഴു സംവത്സരവും ആറു മാസവും വാണു; യെരൂശലേമീൽ അവൻ മുപ്പത്തിമൂന്നു സംവത്സരം വാണു.

5യെരൂശലേമിൽവെച്ചു അവന്നു ജനിച്ചവരാവിതു: അമ്മീയേലിന്റെ മകളായ ബത്ത്-ശൂവ പ്രസവിച്ച ശിമേയാ, ശോബാബ്, നാഥാൻ,

6ശലോമോൻ എന്നീ നാലുപേരും യിബ്ഹാർ, എലീശാമാ,

7എലീഫേലെത്ത്, നോഗഹ്, നേഫെഗ്, യാഫീയാ,

8എലീശാമാ, എല്യാദാ എലീഫേലെത്ത് എന്നീ ഒമ്പതു പേരും.

9വെപ്പാട്ടികളുടെ പുത്രന്മാരൊഴികെ ദാവീദിൻ പുത്രന്മാരൊക്കെയും ഇവരത്രേ. താമാർ അവരുടെ സഹോദരി ആയിരുന്നു.

10ശലോമോന്റെ മകൻ രെഹബെയാം; അവന്റെ മകൻ അബീയാവു; അവന്റെ മകൻ ആസാ;

11അവന്റെ മകൻ യെഹോശാഫാത്ത്; അവന്റെ മകൻ യഹോരാം; അവന്റെ മകൻ അഹസ്യാവു;

12അവന്റെ മകൻ യോവാശ്; അവന്റെ മകൻ അമസ്യാവു; അവന്റെ മകൻ അസർയ്യാവു. അവന്റെ മകൻ യോഥാം; അവന്റെ മകൻ ആഹാസ്;

13അവന്റെ മകൻ ഹിസ്കീയാവു; അവന്റെ മകൻ മനശ്ശെ;

14അവന്റെ മകൻ ആമോൻ; അവന്റെ മകൻ യോശീയാവു.

15യോശീയാവിന്റെ പുത്രന്മാർ: ആദ്യജാതൻ യോഹാനാൻ; രണ്ടാമൻ യെഹോയാക്കീം; മൂന്നാമൻ സിദെക്കിയാവു; നാലാമൻ ശല്ലൂം.

16യെഹോയാക്കീമിന്റെ പുത്രന്മാർ: അവന്റെ മകൻ യെഖൊന്യാവു; അവന്റെ മകൻ സിദെക്കിയാവു.

17ബദ്ധനായ യെഖൊന്യാവിന്റെ പുത്രന്മാർ: അവന്റെ മകൻ ശെയല്ത്തീയേൽ,

18മൽക്കീരാം, പെദായാവു, ശെനസ്സർ, യെക്കമ്യാവു, ഹോശാമാ, നെദബ്യാവു.

19പെദായാവിന്റെ മക്കൾ: സെരുബ്ബാബേൽ, ശിമെയി. സെരുബ്ബാബേലിന്റെ മക്കൾ: മെശുല്ലാം, ഹനന്യാവു, അവരുടെ സഹോദരി ശെലോമീത്ത് എന്നിവരും

20ഹശൂബാ, ഔഹെൽ, ബേരെഖ്യാവു, ഹസദ്യാവു, യൂശബ്-ഹേസെദ് എന്നീ അഞ്ചുപേരും തന്നേ.

21ഹനന്യാവിന്റെ മക്കൾ: പെലത്യാവു, യെശയ്യാവു, രെഫായാവിന്റെ മക്കൾ, അർന്നാന്റെ മക്കൾ, ഔബദ്യാവിന്റെ മക്കൾ, ശെഖന്യാവിന്റെ മക്കൾ.

22ശെഖന്യാവിന്റെ മക്കൾ: ശെമയ്യാവു; ശെമയ്യാവിന്റെ മക്കൾ: ഹത്തൂശ്, യിഗാൽ, ബാരീഹ്, നെയർയ്യാവിന്റെ മക്കൾ:

23എല്യോവേനായി, ഹിസ്കീയാവു, അസ്രീക്കാം ഇങ്ങനെ മൂന്നുപേർ.

24എല്യോവേനായിയുടെ മക്കൾ: ഹോദവ്യാവു, എല്യാശീബ്, പെലായാവു, അക്കൂബ്, യോഹാനാൻ, ദെലായാവു, അനാനി ഇങ്ങനെ ഏഴുപേർ.

← 1 ദിനവൃത്താന്തം 2Read In The App, Free →1 ദിനവൃത്താന്തം 4 →

Study 1 ദിനവൃത്താന്തം 3

KJVMatthew HenryJamieson-Fausset-BrownAdam ClarkeJohn WesleyJohn CalvinKeil and DelitzschScofieldFamily Bible NotesGeneva Bible Notes (1599)Reina-Valera (Español)Bíblia Portuguesa MundialLuther Bibel (Deutsch)Bible Louis Segond (Français)

All Chapters

1234567891011121314151617181920212223242526272829