1 ശമൂവേൽ 25:3
അവന്നു നാബാൽ എന്നും അവന്റെ ഭാൎയ്യക്കു അബീഗയിൽ എന്നും പേർ. അവൾ നല്ല വിവേകമുള്ളവളും സുന്ദരിയും അവനോ നിഷ്ഠൂരനും ദുഷ്കൎമ്മിയും ആയിരുന്നു. അവൻ കാലേബ് വംശക്കാരൻ ആയിരുന്നു.
Sathyavedapusthakam (Malayalam Bible)
In The King James Version
In Context
4നാബാലിന്നു ആടുകളെ രോമം കത്രിക്കുന്ന അടിയന്തരം ഉണ്ടെന്നു ദാവീദ് മരുഭൂമിയിൽ കേട്ടു.
Cross References
Genesis 12:11മിസ്രയീമിൽ എത്തുമാറായപ്പോൾ അവൻ തന്റെ ഭാൎയ്യ സാറായിയോടു പറഞ്ഞതു: ഇതാ, നീ സൌന്ദൎയ്യമുള്ള സ്ത്രീയെന്നു ഞാൻ അറിയുന്നു.
1 Samuel 25:10നാബാൽ ദാവീദിന്റെ ഭൃത്യന്മാരോടു: ദാവീദ് ആർ? യിശ്ശായിയുടെ മകൻ ആർ? യജമാനന്മാരെ വിട്ടു പൊയ്ക്കളയുന്ന ദാസന്മാർ ഇക്കാലത്തു വളരെ ഉണ്ടു.
1 Samuel 25:25ദുസ്സ്വഭാവിയായ ഈ നാബാലിനെ യജമാനൻ ഗണ്യമാക്കരുതേ; അവൻ തന്റെ പേർ പോലെ തന്നെ ആകുന്നു; നാബാൽ എന്നല്ലോ അവന്റെ പേർ; ഭോഷത്വം അത്രേ അവന്റെ പക്കൽ ഉള്ളതു. അടിയനോ, യജമാനൻ അയച്ച ബാല്യക്കാരെ കണ്ടിരുന്നില്ല.
Psalms 10:3ദുഷ്ടൻ തന്റെ മനോരഥത്തിൽ പ്രശംസിക്കുന്നു; ദുരാഗ്രഹി യഹോവയെ ത്യജിച്ചു നിന്ദിക്കുന്നു.
Proverbs 19:14ഭവനവും സമ്പത്തും പിതാക്കന്മാർ വെച്ചേക്കുന്ന അവകാശം; ബുദ്ധിയുള്ള ഭാൎയ്യയോ യഹോവയുടെ ദാനം.
Proverbs 31:10സാമൎത്ഥ്യമുള്ള ഭാൎയ്യയെ ആൎക്കു കിട്ടും? അവളുടെ വില മുത്തുകളിലും ഏറും.