Exodus 10:15
അത് ഭൂതലത്തെ മുഴുവനും മൂടി. ദേശം അതിനാൽ ഇരുണ്ടുപോയി; കല്മഴയിൽ ശേഷിച്ച നിലത്തിലെ സകലസസ്യവും വൃക്ഷങ്ങളുടെ സകലഫലവും അത് തിന്നു തീർത്തു; മിസ്രയീമിൽ എങ്ങും വൃക്ഷങ്ങളിലോ നിലത്തിലെ സസ്യങ്ങളിലോ പച്ചയായ യാതൊന്നും ശേഷിച്ചില്ല.
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Numbers 22:5അവൻ ബെയോരിന്‍റെ മകനായ ബിലെയാമിനെ വിളിക്കുവാൻ, നദീതീരത്തുള്ള അവന്‍റെ സ്വന്തജാതിക്കാരുടെ ദേശമായ പെഥോരിലേക്ക് ദൂതന്മാരെ അയച്ചു: “ഒരു ജനം മിസ്രയീമിൽ നിന്ന് പുറപ്പെട്ടുവന്ന് ഭൂതലത്തെ മൂടിയിരിക്കുന്നു; അവർ എനിക്കെതിരെ വസിക്കുന്നു.
Psalms 105:34ദൈവം കല്പിച്ചപ്പോൾ വെട്ടുക്കിളിയും 2 തുള്ളനും അനവധിയായി വന്നു, 1
Proverbs 30:27വെട്ടുക്കിളിക്ക് രാജാവില്ല എങ്കിലും 2 അതൊക്കെയും അണിയണിയായി പുറപ്പെടുന്നു. 1
Joel 1:6ശക്തിയുള്ളതും എണ്ണുവാൻ കഴിയാത്തതുമായ 2 ഒരു ജനതകളുടെ സൈന്യം + 1:6 ഒരു ജനതകളുടെ സൈന്യം വെട്ടിക്കിളികളുടെ സൈന്യം വെളിപ്പാട് 9:7-10 നോക്കുക എന്‍റെ ദേശത്തിന്‍റെ നേരെ വന്നിരിക്കുന്നു; 1 അതിന്‍റെ പല്ല് സിംഹത്തിന്‍റെ പല്ല്; 2 സിംഹിയുടെ അണപ്പല്ല് അതിനുണ്ട്. 1
Joel 2:25ഞാൻ നിങ്ങളുടെ ഇടയിൽ അയച്ചിരിക്കുന്ന 2 എന്‍റെ മഹാസൈന്യമായ വെട്ടുക്കിളിയും 1 വിട്ടിലും തുള്ളനും പച്ചപ്പുഴുവും തിന്നുകളഞ്ഞ 2 സംവത്സരങ്ങൾക്കു പകരം ഞാൻ 2 നിങ്ങൾക്ക് സമൃദ്ധിയുടെ നാളുകൾ നല്കും. 1