Proverbs 30:27
വെട്ടുക്കിളിക്ക് രാജാവില്ല എങ്കിലും 2 അതൊക്കെയും അണിയണിയായി പുറപ്പെടുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
The locusts have no king, yet go they forth all of them by bands;
In Context
26കുഴിമുയൽ ശക്തിയില്ലാത്ത ജാതി എങ്കിലും 2 അത് പാറയിൽ പാർപ്പിടം ഉണ്ടാക്കുന്നു. 1
Cross References
Exodus 10:13അങ്ങനെ മോശെ തന്‍റെ വടി മിസ്രയീമിന്മേൽ നീട്ടി; യഹോവ അന്നു പകലും രാത്രിയും മുഴുവൻ ദേശത്തിന്മേൽ കിഴക്കൻകാറ്റ് അടിപ്പിച്ചു; പ്രഭാതം ആയപ്പോൾ കിഴക്കൻകാറ്റ് വെട്ടുക്കിളിയെ കൊണ്ടുവന്നു.
Exodus 10:15അത് ഭൂതലത്തെ മുഴുവനും മൂടി. ദേശം അതിനാൽ ഇരുണ്ടുപോയി; കല്മഴയിൽ ശേഷിച്ച നിലത്തിലെ സകലസസ്യവും വൃക്ഷങ്ങളുടെ സകലഫലവും അത് തിന്നു തീർത്തു; മിസ്രയീമിൽ എങ്ങും വൃക്ഷങ്ങളിലോ നിലത്തിലെ സസ്യങ്ങളിലോ പച്ചയായ യാതൊന്നും ശേഷിച്ചില്ല.
Joel 1:4തുള്ളൻ തിന്നു ശേഷിപ്പിച്ചത് 2 വെട്ടുക്കിളി തിന്നു; 1 വെട്ടുക്കിളി ശേഷിപ്പിച്ചത് 2 വിട്ടിൽ തിന്നു; 1 വിട്ടിൽ ശേഷിപ്പിച്ചത് 2 പച്ചപ്പുഴു തിന്നു നശിപ്പിച്ചു. 1
Joel 2:7അവർ വീരന്മാരെപ്പോലെ ഓടുന്നു; 2 യോദ്ധാക്കളെപ്പോലെ മതിൽ കയറുന്നു; 1 അവർ പാത വിട്ടുമാറാതെ 2 അവനവന്‍റെ വഴിയിൽ നടക്കുന്നു. 1
Joel 2:25ഞാൻ നിങ്ങളുടെ ഇടയിൽ അയച്ചിരിക്കുന്ന 2 എന്‍റെ മഹാസൈന്യമായ വെട്ടുക്കിളിയും 1 വിട്ടിലും തുള്ളനും പച്ചപ്പുഴുവും തിന്നുകളഞ്ഞ 2 സംവത്സരങ്ങൾക്കു പകരം ഞാൻ 2 നിങ്ങൾക്ക് സമൃദ്ധിയുടെ നാളുകൾ നല്കും. 1