Isaiah 16:5
അങ്ങനെ ദയയാൽ സിംഹാസനം സ്ഥിരമായിവരും; 2 അതിന്മേൽ ദാവീദിന്‍റെ കൂടാരത്തിൽനിന്ന് 1 ഒരുവൻ ന്യായപാലനം ചെയ്തും ന്യായതല്പരനായും 2 നീതിനടത്തുവാൻ വേഗതയുള്ളവനായും നേരോടെ ഇരിക്കും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
2 Samuel 5:9ദാവീദ് കോട്ടയിൽ വസിച്ചു, അതിനെ ദാവീദിന്‍റെ നഗരമെന്ന് വിളിച്ചു. ദാവീദ് അതിനെ മില്ലോ തുടങ്ങി ചുറ്റിലും ഉള്ളിലേക്കും പണിയിച്ചു.
2 Samuel 23:3യിസ്രായേലിന്‍റെ ദൈവം കല്പിച്ചു; 2 യിസ്രായേലിൻ പാറ എന്നോട് അരുളിച്ചെയ്തു: 1 ‘മനുഷ്യരെ നീതിമാനായി ഭരിക്കുന്നവൻ, 2 ദൈവഭയത്തോടെ വാഴുന്നവൻ, 1
2 Chronicles 31:20യെഹിസ്കീയാവ് യെഹൂദയിൽ എല്ലയിടത്തും ഇവ്വണ്ണം ചെയ്തു; തന്‍റെ ദൈവമായ യഹോവയുടെ സന്നിധിയിൽ നന്മയും ന്യായവും സത്യവും ആയ കാര്യങ്ങൾ പ്രവർത്തിച്ചു.
Psalms 72:2അവൻ അങ്ങേയുടെ ജനത്തെ നീതിയോടും 2 അങ്ങേയുടെ എളിയജനത്തെ ന്യായത്തോടും കൂടി പരിപാലിക്കട്ടെ. 1
Psalms 89:1യഹോവയുടെ കൃപകളെക്കുറിച്ച് ഞാൻ എന്നേക്കും പാടും; 2 തലമുറതലമുറയോളം എന്‍റെ വായ്കൊണ്ട് അങ്ങേയുടെ വിശ്വസ്തതയെ അറിയിക്കും. 1
Psalms 96:13യഹോവയുടെ സന്നിധിയിൽ തന്നെ; 2 ദൈവം വരുന്നുവല്ലോ; ദൈവം ഭൂമിയെ വിധിക്കുവാൻ വരുന്നു; 2 കർത്താവ് ഭൂലോകത്തെ നീതിയോടും ജനതകളെ വിശ്വസ്തതയോടും കൂടി വിധിക്കും.