Isaiah 32:7
ആഭാസന്‍റെ ആയുധങ്ങളും ദോഷമുള്ളവ; 2 ദരിദ്രൻ ന്യായമായി സംസാരിച്ചാലും 1 എളിയവരെ വ്യാജവാക്കുകൊണ്ടു നശിപ്പിക്കുവാൻ 2 അവൻ ദുരുപായങ്ങൾ നിരൂപിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
1 Kings 21:10നീചന്മാരായ + 21:10 നീചന്മാരായ ബെലിയാല്‍ രണ്ടു പേരെ അവനെതിരെ ഇരുത്തേണം. ‘അവൻ ദൈവത്തെയും രാജാവിനെയും ദുഷിച്ചു’ എന്നു അവനു വിരോധമായി സാക്ഷ്യം പറയിക്കേണം; പിന്നെ നിങ്ങൾ അവനെ പുറത്തു കൊണ്ടുചെന്നു കല്ലെറിഞ്ഞു കൊല്ലേണം.”
Psalms 64:4അവർ കൈപ്പുള്ള വാക്കായ അസ്ത്രം തൊടുക്കുകയും 2 ശങ്കിക്കാതെ പെട്ടെന്ന് അവനെ എയ്തുകളയുകയും ചെയ്യുന്നു. 1
Isaiah 1:23നിന്‍റെ പ്രഭുക്കന്മാർ മത്സരികൾ; 2 കള്ളന്മാരുടെ കൂട്ടാളികൾ തന്നെ; 1 അവർ എല്ലാവരും സമ്മാനപ്രിയരും 2 പ്രതിഫലം കാംക്ഷിക്കുന്നവരും ആകുന്നു; 1 അവർ അനാഥനു ന്യായം നടത്തിക്കൊടുക്കുന്നില്ല; 2 വിധവയുടെ വ്യവഹാരം അവരുടെ അടുക്കൽ വരുന്നതുമില്ല. 1
Isaiah 59:3നിങ്ങളുടെ കൈകൾ രക്തംകൊണ്ടും 2 നിങ്ങളുടെ വിരലുകൾ അകൃത്യംകൊണ്ടും മലിനമായിരിക്കുന്നു; 1 നിങ്ങളുടെ അധരങ്ങൾ ഭോഷ്ക് സംസാരിക്കുന്നു; 2 നിങ്ങളുടെ നാവ് നീതികേട് ജപിക്കുന്നു + 59:3 ജപിക്കുന്നു ആവര്‍ത്തിച്ചു ചൊല്ലുക, പിറുപിറുക്കുക, പതുക്കെ പറയുക എന്നും അർത്ഥം ഉണ്ട്. . 1
Jeremiah 5:26എന്‍റെ ജനത്തിന്‍റെ ഇടയിൽ ദുഷ്ടന്മാരെ കാണുന്നു; 2 അവർ വേടന്മാരെപ്പോലെ പതിയിരിക്കുന്നു; 2 അവർ കുടുക്കുവച്ച് മനുഷ്യരെ പിടിക്കുന്നു. 1
Micah 2:1കിടക്കയിൽ നീതികേട് നിരൂപിച്ച് 2 തിന്മ പ്രവർത്തിക്കുന്നവർക്ക് അയ്യോ കഷ്ടം! 1 അവർക്ക് പ്രാപ്തിയുള്ളതുകൊണ്ട് 2 പുലരുമ്പോൾ തന്നെ അവർ അത് നടത്തുന്നു. 1