Isaiah 40:4
എല്ലാ താഴ്വരയും നികന്നും എല്ലാ മലയും കുന്നും താണും വരേണം; 2 വളഞ്ഞതു ചൊവ്വായും + 40:4 ചൊവ്വായും നേരെയായും എന്നും കാണാം. ദുർഘടങ്ങൾ സമതലമായും തീരേണം. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Job 40:11നിന്‍റെ കോപപ്രവാഹങ്ങളെ ഒഴുക്കുക; 2 ഏത് ഗർവ്വിയെയും നോക്കി താഴ്ത്തുക. 1
Proverbs 2:15അവർ വളഞ്ഞവഴിക്ക് പോകുന്നവരും 2 നേരെയല്ലാത്ത പാതയിൽ നടക്കുന്നവരും ആകുന്നു. 1
Isaiah 42:11മരുഭൂമിയും അതിലെ പട്ടണങ്ങളും ശബ്ദം ഉയർത്തട്ടെ; 2 കേദാർ പാർക്കുന്ന ഗ്രാമങ്ങളും; 1 ശൈലനിവാസികൾ ഘോഷിച്ചുല്ലസിക്കുകയും 2 മലമുകളിൽ നിന്ന് ആർക്കുകയും ചെയ്യട്ടെ. 1
Isaiah 42:16ഞാൻ കുരുടന്മാരെ അവർ അറിയാത്ത വഴിയിൽ നടത്തും; 2 അവർ അറിയാത്ത പാതകളിൽ അവരെ സഞ്ചരിക്കുമാറാക്കും; 1 ഞാൻ അവരുടെ മുമ്പിൽ ഇരുട്ടിനെ വെളിച്ചവും 2 ദുർഘടങ്ങളെ സമഭൂമിയും ആക്കും; 2 ഞാൻ ഈ വചനങ്ങളെ വിട്ടുകളയാതെ നിവർത്തിക്കും + 42:16 ഞാൻ ഈ വചനങ്ങളെ വിട്ടുകളയാതെ നിവർത്തിക്കും ഈ കാര്യങ്ങൾ ഞാൻ അവർക്കുവേണ്ടി ചെയ്യും; അവരെ ഉപേക്ഷിക്കുകയുമില്ല. എന്നുമാകാം. . 1
Isaiah 62:10കടക്കുവിൻ; വാതിലുകളിൽകൂടി കടക്കുവിൻ; 2 ജനത്തിനു വഴി ഒരുക്കുവിൻ; 1 നികത്തുവിൻ; പ്രധാനപാത നികത്തുവിൻ; 2 കല്ല് പെറുക്കിക്കളയുവിൻ; 2 ജനതകൾക്കായിട്ട് ഒരു കൊടി ഉയർത്തുവിൻ. 1
Ezekiel 21:26യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ തലപ്പാവ് നീക്കി കിരീടം എടുത്തുകളയും; അത് അങ്ങനെ ഇരിക്കുകയില്ല; ഞാൻ താണതിനെ ഉയർത്തുകയും ഉയർന്നതിനെ താഴ്ത്തുകയും ചെയ്യും.