Isaiah 49:2
അവൻ എന്‍റെ വായെ മൂർച്ചയുള്ള വാൾപോലെയാക്കി തന്‍റെ കൈയുടെ നിഴലിൽ എന്നെ ഒളിപ്പിച്ചു; 2 അവൻ എന്നെ മിനുക്കിയ അമ്പാക്കി തന്‍റെ പൂണിയിൽ + 49:2 പൂണി ആവനാഴി അല്ലെങ്കിൽ അമ്പ് ഇടുന്ന ഉറ. മറച്ചുവച്ചു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Psalms 45:2നീ മനുഷ്യപുത്രന്മാരിൽ അതിസുന്ദരൻ; 2 ലാവണ്യം നിന്‍റെ അധരങ്ങളിൽ പകർന്നിരിക്കുന്നു; 2 അതുകൊണ്ട് ദൈവം നിന്നെ എന്നേക്കും അനുഗ്രഹിച്ചിരിക്കുന്നു. 1
Isaiah 11:4അവൻ ദരിദ്രന്മാർക്ക് നീതിയോടെ ന്യായം പാലിച്ചുകൊടുക്കുകയും 2 ദേശത്തിലെ സാധുക്കൾക്കു നേരോടെ വിധി കല്പിക്കുകയും ചെയ്യും; 1 തന്‍റെ വായ് എന്ന വടികൊണ്ട് അവൻ ഭൂമിയെ അടിക്കും; 2 തന്‍റെ അധരങ്ങളുടെ ശ്വാസംകൊണ്ടു ദുഷ്ടനെ കൊല്ലും. 1
Isaiah 50:4തളർന്നിരിക്കുന്നവനെ വാക്കുകൊണ്ടു താങ്ങുവാൻ അറിയേണ്ടതിന് 2 യഹോവയായ കർത്താവ് എനിക്ക് ശിഷ്യന്മാരുടെ നാവ് തന്നിരിക്കുന്നു; 1 അവൻ രാവിലെതോറും ഉണർത്തുന്നു; 2 ശിഷ്യന്മാരെപ്പോലെ കേൾക്കേണ്ടതിന് അവൻ എന്‍റെ ചെവി ഉണർത്തുന്നു. 1
Isaiah 61:1എളിയവരോടു സദ്വർത്തമാനം ഘോഷിക്കുവാൻ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കുകകൊണ്ടു 2 യഹോവയായ കർത്താവിന്‍റെ ആത്മാവ് എന്‍റെ മേൽ ഇരിക്കുന്നു; 1 ഹൃദയം തകർന്നവരെ മുറിവുകെട്ടുവാനും 1 തടവുകാർക്കു വിടുതലും 2 ബദ്ധന്മാർക്കു സ്വാതന്ത്ര്യവും അറിയിക്കുവാനും 1
Jeremiah 15:19അതുകൊണ്ട് യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: 2 “നീ മടങ്ങിവന്നാൽ ഞാൻ നിന്നെ എന്‍റെ മുമ്പാകെ നില്ക്കുവാൻ തക്കവണ്ണം വീണ്ടും കൈക്കൊള്ളും; 1 നീ അധമമായത് ഉപേക്ഷിച്ച്, ഉത്തമമായത് പ്രസ്താവിച്ചാൽ 2 നീ എന്‍റെ വായ് പോലെ ആകും; 1 അവർ നിന്‍റെ പക്ഷം തിരിയും; 2 നീ അവരുടെ പക്ഷം തിരിയുകയില്ല. 1
Luke 23:46യേശു അത്യുച്ചത്തിൽ പിതാവേ, ഞാൻ എന്‍റെ ആത്മാവിനെ തൃക്കയ്യിൽ ഏല്പിക്കുന്നു എന്നു നിലവിളിച്ചുപറഞ്ഞു; ഇതു പറഞ്ഞിട്ട് പ്രാണനെ വിട്ടു.