Jeremiah 20:13
യഹോവയ്ക്കു പാട്ടുപാടുവിൻ! 2 യഹോവയെ സ്തുതിക്കുവിൻ! 1 അവിടുന്ന് ദരിദ്രന്‍റെ പ്രാണനെ 2 ദുഷ്ടന്മാരുടെ കൈയിൽനിന്ന് വിടുവിച്ചിരിക്കുന്നു. 1
ബൈബിൾ (മലയാളം)
In The King James Version
In Context
Cross References
Psalms 34:6ഈ എളിയവൻ നിലവിളിച്ചു; യഹോവ കേട്ടു; 2 അവന്‍റെ സകലകഷ്ടങ്ങളിൽനിന്നും അവനെ രക്ഷിച്ചു. 1
Psalms 35:10“യഹോവേ, അങ്ങേക്കു തുല്യൻ ആര്‍? 2 എളിയവനെ തന്നിലും ബലമേറിയവന്‍റെ കൈയിൽനിന്നും 1 എളിയവനും ദരിദ്രനുമായവനെ കവർച്ചക്കാരന്‍റെ കൈയിൽനിന്നും 2 അവിടുന്ന് രക്ഷിക്കുന്നു” എന്നു എന്‍റെ അസ്ഥികൾ എല്ലാം പറയും. 1
Psalms 72:4ജനത്തിലെ എളിയവർക്ക് അവൻ ന്യായം പാലിച്ചുകൊടുക്കട്ടെ; 2 ദരിദ്രജനത്തെ അവൻ രക്ഷിക്കുകയും പീഡിപ്പിക്കുന്നവനെ തകർത്തുകളയുകയും ചെയ്യട്ടെ; 1
Isaiah 25:4ഭയങ്കരന്മാരുടെ ചീറ്റൽ മതിലിന്‍റെ നേരെ കൊടുങ്കാറ്റുപോലെ അടിക്കുമ്പോൾ, 2 നീ എളിയവന് ഒരു ദുർഗ്ഗവും 1 ദരിദ്രന് അവന്‍റെ കഷ്ടത്തിൽ ഒരു കോട്ടയും 2 കൊടുങ്കാറ്റിൽ ഒരു ശരണവും 2 ഉഷ്ണത്തിൽ ഒരു തണലും ആയിരിക്കുന്നു. 1
James 2:5എന്‍റെ പ്രിയ സഹോദരന്മാരേ, കേൾക്കുവിൻ: ദൈവം ലോകത്തിൽ ദരിദ്രരായവരെ വിശ്വാസത്തിൽ സമ്പന്നരും തന്നെ സ്നേഹിക്കുന്നവർക്ക് വാഗ്ദത്തം ചെയ്ത രാജ്യത്തിന്‍റെ അവകാശികളുമാകേണ്ടതിന് തിരഞ്ഞെടുത്തില്ലയോ? നിങ്ങളോ ദരിദ്രനെ അപമാനിച്ചിരിക്കുന്നു.