Job 7:11
“ആകയാൽ ഞാൻ എന്‍റെ വായടയ്ക്കുകയില്ല; 2 എന്‍റെ മനഃപീഡയിൽ ഞാൻ സംസാരിക്കും; 2 എന്‍റെ മനോവ്യസനത്തിൽ ഞാൻ സങ്കടം പറയും. 1
ബൈബിൾ (മലയാളം)
In The King James Version
In Context
10അവൻ തന്‍റെ വീട്ടിലേക്കു മടങ്ങിവരുകയില്ല; 2 അവന്‍റെ ഇടം ഇനി അവനെ അറിയുകയുമില്ല. 1
12യഹോവ എനിക്ക് കാവലാക്കേണ്ടതിന് 2 ഞാൻ കടലോ കടലാനയോ ആകുന്നുവോ? 1
Cross References
Genesis 42:21“അതേ, ഇത് നാം നമ്മുടെ സഹോദരനോട് ചെയ്ത ദ്രോഹത്തിൻ്റെ അനന്തര ഫലമാകുന്നു. അവൻ നമ്മോടു കെഞ്ചിയപ്പോൾ നാം അവന്‍റെ പ്രാണസങ്കടം കണ്ടിട്ടും അവന്‍റെ അപേക്ഷ കേട്ടില്ലല്ലോ; അതുകൊണ്ട് ഈ സങ്കടം നമുക്കു വന്നിരിക്കുന്നു” എന്നു അവർ തമ്മിൽ പറഞ്ഞു.
2 Kings 4:27അവൾ പർവ്വതത്തിൽ ദൈവപുരുഷന്‍റെ അടുക്കൽ എത്തിയപ്പോൾ അവന്‍റെ കാൽക്കൽ വീണു; ഗേഹസി അവളെ പിടിച്ചു മാറ്റുവാൻ അടുത്തുചെന്നപ്പോൾ ദൈവപുരുഷൻ: “അവളെ വിടുക; അവൾക്കു വലിയ മനോവ്യസനം ഉണ്ട്; യഹോവ അത് എന്നെ അറിയിക്കാതെ മറച്ചിരിക്കുന്നു” എന്നു പറഞ്ഞു.
Job 10:1“എന്‍റെ ജീവൻ എനിക്കു വെറുപ്പാകുന്നു; 2 ഞാൻ എന്‍റെ സങ്കടം തുറന്നുപറയും; 2 എന്‍റെ മനോവ്യസനത്തിൽ ഞാൻ സംസാരിക്കും. 1
Job 13:13“നിങ്ങൾ മിണ്ടാതിരിക്കുവിൻ; ഞാൻ പറഞ്ഞുകൊള്ളട്ടെ; 2 പിന്നെ എനിക്കു വരുന്നത് വരട്ടെ. 1
Job 21:3നില്ക്കുവിന്‍, ഞാനും സംസാരിക്കട്ടെ; 2 ഞാൻ സംസാരിച്ചു കഴിഞ്ഞ് നിനക്കു പരിഹസിക്കാം. 1
Job 23:2“ഇന്നും എന്‍റെ സങ്കടം കയ്പേറിയതാകുന്നു; 2 ദൈവത്തിന്‍റെ കൈ എന്‍റെ ഞരക്കത്തേക്കാൾ ഭാരമാകുന്നു. 1